റിവ്യൂന് അപ്പീല്‍ ചെയ്തില്ല, ദിനേശ് കാര്‍ത്തികിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ

By Web Team  |  First Published Sep 21, 2022, 8:47 AM IST

30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഗ്രീനാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. മാത്യു വെയ്ഡ് (21 പന്തില്‍ 25), സ്റ്റീവന്‍ സ്മിത്ത് (24 പന്തില്‍ 35) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.


മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (35 പന്തില്‍ 55), സൂര്യകുമാര്‍ യാദവ് (46) എന്നിവരും തിളങ്ങിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഗ്രീനാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. മാത്യു വെയ്ഡ് (21 പന്തില്‍ 25), സ്റ്റീവന്‍ സ്മിത്ത് (24 പന്തില്‍ 35) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. സ്മിത്തിനേയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും ഒരു ഓവറില്‍ ഉമേഷ് യാദവ് മടക്കുകയായിരുന്നു. ഡിആര്‍എസിലൂടെയായിരുന്നു വിക്കറ്റ്. 

Latest Videos

ഇതിനിടെ റിവ്യൂ സമയത്തെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുന്നതായിരുന്നു അത്. കാര്‍ത്തിക് റിവ്യൂന് അപ്പീല്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് തമാശയോടെ രോഹിത് കഴുത്തിന് പിടിച്ചത്. രസകരമായ വീഡിയോ കാണാം...

Rohit Sharma try to kill Dinesh Karthik pic.twitter.com/06d6QpaPeH

— Jiaur Rahman (@JiaurRa91235985)

മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.2 ഓവറില്‍ ആറ് വിക്കററ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
 

click me!