അഞ്ച് റണ്‍സായിരുന്നു ഓപ്പണറായ വാര്‍ണറുടെ സമ്പാദ്യം. അദ്ദേഹത്തിന്റെ പുറത്താകലനാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഇത്രയും മോശം രീതിയില്‍ ഒരു താരം പുറത്തായിട്ടുണ്ടാവില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസീസിന്റെ കൂറ്റന്‍ തോല്‍വിക്ക് കാരണം മുന്‍നിരയുടെ പരാജയം തന്നെയാണ്. ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തി. ആരോണ്‍ ഫിഞ്ച് (13), മിച്ചല്‍ മാര്‍ഷ് (13), മാര്‍കസ് സ്റ്റോയിനിസ് (7) എന്നിവര്‍ക്കും തിളങ്ങാനായിരുന്നില്ല. 28 റണ്‍സെടുത്ത ഗ്ലെന്‍ മാകസ്‌വെല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
അഞ്ച് റണ്‍സായിരുന്നു ഓപ്പണറായ വാര്‍ണറുടെ സമ്പാദ്യം. അദ്ദേഹത്തിന്റെ പുറത്താകലനാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഇത്രയും മോശം രീതിയില്‍ ഒരു താരം പുറത്തായിട്ടുണ്ടാവില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. രണ്ടാം ഓവറില്‍ ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു വാര്‍ണര്‍.
undefined
സൗത്തിയുടെ പന്തില്‍ ഒരു പുള്‍ ഷോട്ടിന് ശ്രമിക്കുകയായിരുന്നു വാര്‍ണര്‍. എന്നാല്‍ ഇന്‍സൈഡ് എഡ്ജായ പന്ത് വാര്‍ണറുടെ കാലിലേക്ക്. വീണ്ടും ഉയര്‍ന്നുപൊങ്ങിയ പന്ത് വീണ്ടും താരത്തിന്റെ ബാറ്റില്‍ തട്ടി സ്റ്റംപിലേക്ക് വീഴുകയായിരുന്നു. ഒരു ചെറു ചിരിയോടെ വാര്‍ണര്‍ ഡ്രസിംഗ് റൂമിലേക്ക്. വീഡിയോ കാണാം..
David Warner gone in the most humiliating dismissal ever!!! pic.twitter.com/V7qBpNqfmU
— The ACC (@TheACCnz)David Warner, Absolute Upset Most Unlucky Ball Ever.
Bounced off his pad into his bat, into the stumps. pic.twitter.com/emKMfIEoAZ
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. പുറത്താവാതെ 92 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 17.1 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സഞ്ജു നിരാശപ്പെടുത്തിയിട്ടും കേരളത്തിന് ജയം; മേഘാലയയെ തോല്‍പ്പിച്ചത് അഞ്ച് വിക്കറ്റിന്
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. ഈ തകര്‍ച്ചയില്‍ നിന്ന് കരക്കയറാന്‍ അവര്‍ക്ക് സാധിച്ചതുമില്ല.