16 ക്യാപ്റ്റന്മാരും ഒത്തുകൂടി ബാബറിന്റെ പിറന്നാല്‍ ആഘോഷിച്ചു; ചിരിച്ചുരസിച്ച് രോഹിത് ശര്‍മയും- വീഡിയോ

By Web Team  |  First Published Oct 15, 2022, 12:27 PM IST

കേക്ക് മുറിച്ചാണ് ബാബര്‍ പിറന്നാള്‍ ആഘോഷമാക്കിയത്. താരത്തിന്റെ ക്ഷണപ്രകാരം എല്ലാവരും ചടങ്ങിനെത്തി. എല്ലാവരോടും ബാബര്‍ നന്ദി പറയുന്നുണ്ട്.


പെര്‍ത്ത്: ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാരെല്ലാം നിലവില്‍ ഓസ്‌ട്രേലിയയിലുണ്ട്. 16 ടീമുകളുടേയും ക്യാപ്റ്റന്മാരും ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടെ ഒരു ഫോട്ടോഷൂട്ടും. മറ്റൊരു സംഭവത്തിന് കൂടി ക്യാപ്റ്റന്മാരുടെ സമ്മേളനം സാക്ഷ്യം വഹിച്ചു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ 28-ാം പിറന്നാളായിരുന്നു ഇന്ന്. ക്യാപ്റ്റന്മാരെല്ലാം കൂടിയാണ് പാക് താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്. 

കേക്ക് മുറിച്ചാണ് ബാബര്‍ പിറന്നാള്‍ ആഘോഷമാക്കിയത്. താരത്തിന്റെ ക്ഷണപ്രകാരം എല്ലാവരും ചടങ്ങിനെത്തി. എല്ലാവരോടും ബാബര്‍ നന്ദി പറയുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍, ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍, വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍, അഫ്ഗാനിസ്ഥാന്‍ നായകന്‍ മുഹമ്മദ് നബി തുടങ്ങിയവരെല്ലാം പിറന്നാള്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. യുഎഇ ടീമിന്റെ ക്യാപ്റ്റനും മലയാളിയുമായ സി പി റിസ്‌വാനും ചടങ്ങിലുണ്ടായിരുന്നു. ഇതിനോടകം വൈറാലായ വീഡിയോ കാണാം.

Special guests for the birthday of 🇵🇰 ©️! 🎊😊
We invited all the team captains at the to celebrate Babar Azam's birthday 🎂🙌 pic.twitter.com/hzcl1KlsYc

— Abdullah bin Riaz (@AbdullahBinRiyz)

Latest Videos

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പ്രത്യേക കേക്കാണ് ബാബറിന് സമ്മാനിച്ചത്. വാര്‍ത്തസമ്മേളനത്തിനിടെയാണ് ഫിഞ്ച് കേക്കുമായെത്തിയത്. രോഹിത്, പുരാന്‍, സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ടീം റിച്ചി ബെരിങ്ടണ്‍ എന്നിവരെല്ലാം അടുത്തുണ്ടായിരുന്നു. വീഡിയോ കാണാം...

Aaron Finch presents Babar Azam with a birthday cake 🎂

📹: ICC | pic.twitter.com/FwduQV1fAp

— Grassroots Cricket (@grassrootscric)

ഇന്ത്യക്കെതിരായ മത്സരത്തോടെയാണ് പാകിസ്ഥാന്റെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ഇന്ത്യയെ കൂടാതെ ഗ്രൂപ്പില്‍ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും പാകിസ്ഥന് മത്സരമുണ്ട്. മാത്രമല്ല, യോഗ്യത നേടിവരുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രം സെമി ഫൈനലിലേക്ക് യോഗ്യത നേടുമെന്നിരിക്കെ ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്.

click me!