അത്രക്ക് സിംപിളൊന്നും പറ്റില്ല, ആദ്യം രാഹുലിന്‍റെ അനായാസ ക്യാച്ച് കൈവിട്ടു; പിന്നെ പറന്നുപിടിച്ച് സ്മിത്ത്

By Web Team  |  First Published Dec 17, 2024, 8:55 AM IST

ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രാഹുലിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പോയത് നേരെ സ്മിത്തിന്‍റെ കൈകളിലേക്ക്. എന്നാല്‍ കൈക്കുള്ളില്‍ തട്ടി പന്ത് നിലത്തുവീണപ്പോള്‍ രാഹുലിന് പോലും അത് വിശ്വസിക്കാനായില്ല.


ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ഭീഷണി നേരിടുന്ന ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് കെ എല്‍ രാഹുലിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഇന്ത്യൻ മുന്‍നിര ബാറ്റര്‍മാരില്‍ ഓസിസ് ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഒരേയൊരു ബാറ്റും രാഹുല്‍ മാത്രമായിരുന്നു. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് നാലാം ദിനം ഇന്ത്യയെ കൂട്ടത്തകര്‍ച്ചില്‍ നിന്ന് കരകയറ്റിയതിനൊപ്പം വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. നാലാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രാഹുലും ജഡേജയും ചേര്‍ന്നുള്ള 67 റണ്‍സ് കൂട്ടുകെട്ടാണ് 100 കടത്തിയത്.

And Steve Smith drops KL Rahul on the first ball of the day !!!

It was a sitter !!

pic.twitter.com/I4D4hw0yPz

— Cricketism (@MidnightMusinng)

നാലാം ദിനം ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകേണ്ടതായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിട്ടു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രാഹുലിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പോയത് നേരെ സ്മിത്തിന്‍റെ കൈകളിലേക്ക്. എന്നാല്‍ കൈക്കുള്ളില്‍ തട്ടി പന്ത് നിലത്തുവീണപ്പോള്‍ രാഹുലിന് പോലും അത് വിശ്വസിക്കാനായില്ല. സ്ലിപ്പില്‍ ഓസീസിന്‍റെ ഏറ്റവും വിശ്വസ്തനായ സ്മിത്ത് അത്രയും അനായാസമായൊരു ക്യാച്ച് കൈവിടുമെന്ന്.  ആ സമയം രാഹുല്‍ വീണിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ 100 പോലും കടക്കുമായിരുന്നില്ല.

A STUNNER FROM STEVE SMITH 😳

- End of a class knock from KL Rahul. pic.twitter.com/WhkMmcodPB

— Johns. (@CricCrazyJohns)

Latest Videos

undefined

എന്നാല്‍ പിന്നീട് പിഴവുകളേതുമില്ലാതെ ബാറ്റ് ചെയ്ത രാഹുല്‍ 84 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണിട്ടും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ അര്‍ഹിച്ച സെഞ്ചുറിയിലേക്ക് മുന്നേറവെ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് സ്പിന്നര്‍ നേഥന്‍ ലിയോണിനെ പന്തേല്‍പ്പിച്ചു. ലിയോണിന് സ്പിന്നൊന്നും ലഭിച്ചില്ലെങ്കിലും രാഹുലിന്‍റെ നിര്‍ണായക വിക്കറ്റ് വീഴ്ത്താനായി. 84 റണ്‍സെടുത്തിരുന്ന രാഹുല്‍ ലിയോണിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്മിത്തിന്‍റെ അനായാസ ക്യാച്ചില്‍ പുറത്തായി. രാഹുല്‍ കട്ട് ചെയ്ത പന്ത് തേര്‍ഡ് മാനിലേക്ക് പോകുമെന്ന് കരുതിയിരിക്കെ സ്ലിപ്പില്‍ നിന്ന് സ്മിത്ത് ഒറ്റക്കൈയില്‍ പറന്നു പിടിക്കുകയായിരുന്നു. 139 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതമാണ് രാഹുല്‍ 84 റണ്‍സടിച്ചത്.

നിരാശപ്പെടുത്തി വീണ്ടും രോഹിത്, പൊരുതി വീണ് രാഹുല്‍, ബ്രിസ്ബേൻ ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!