കാണാത്തവര്‍ കണ്ടോളൂ, 41-ാം വയസില്‍ ധോണിയുടെ 'തല'യെടുപ്പുള്ള സിക്‌സര്‍- വീഡിയോ

By Web Team  |  First Published Mar 31, 2023, 10:16 PM IST

ജോഷ്വാ ലിറ്റിലിന്‍റെ അവസാന ഓവറില്‍ പടുകൂറ്റന്‍ സിക്‌സാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്


അഹമ്മദാബാദ്: മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങളായി, ആകെ കളിക്കുന്നത് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മാത്രം. എന്നിട്ടും എം എസ് ധോണിയുടെ ഫിനിഷിംഗ് മികവിന് 41-ാം വയസിലും കോട്ടം തട്ടിയിട്ടില്ല. ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ജോഷ്വാ ലിറ്റിലിന്‍റെ അവസാന ഓവറില്‍ പടുകൂറ്റന്‍ സിക്‌സാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. പ്രായമെത്ര ഏറിയാലും തന്‍റെ ക്ലാസ് എവിടേയും പോകില്ല എന്ന് വിമര്‍ശകരെ ഓര്‍മ്മിപ്പിക്കുകയായിരുന്നു സിഎസ്‌കെ നായകന്‍റെ സിക്‌സ്. പിന്നാലെ ലിറ്റിലെ ഫോറിന് പറത്തുകയും ചെയ്തു 'തല'. കാണാം ധോണിയുടെ തലയെടുപ്പുള്ള സിക്‌സര്‍.

Last over six pic.twitter.com/BDFWrt4XVy

— Jaddu fan (@CskWay)

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. 50 പന്തില്‍ നാല് ഫോറും 9 സിക്‌സറും സഹിതം 92 റണ്ണെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ വെടിക്കെട്ടാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായെത്തി 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതു സെഞ്ചുറിക്കരികെ മടങ്ങിയത്. അല്‍സാരി ജോസഫിന്‍റെ പന്തില്‍ ശുഭ്‌മാന്‍ ഗില്ലിനായിരുന്നു ക്യാച്ച്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതവും ജോഷ്വാ ലിറ്റില്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

Latest Videos

ദേവോണ്‍ കോണ്‍വേ(6 പന്തില്‍ 1), മൊയീന്‍ അലി(17 പന്തില്‍ 23), ബെന്‍ സ്റ്റോക്‌സ്(6 പന്തില്‍ 7), അമ്പാട്ടി റായുഡു(12 പന്തില്‍ 12), ശിവം ദുബെ(18 പന്തില്‍ 19), രവീന്ദ്ര ജഡേജ(2 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു സ്കോര്‍. അവസാന ഓവറില്‍ ജോഷ്വാ ലിറ്റിലിനെതിരെ സിക്‌സും ഫോറും നേടിയ ധോണി 7 പന്തില്‍ 14* ഉം മിച്ചല്‍ സാന്‍റ്‌നര്‍ 3 പന്തില്‍ ഒന്നും റണ്‍സുമായി പുറത്താവാതെ നിന്നു. 

അടിയോടടി! തല്ലുമാല സിനിമ പോലെ സിക്‌സര്‍മാല ക്രിക്കറ്റ്; റുതുരാജിനെ പ്രശംസിച്ച് ആരാധകര്‍

click me!