ഹൃദയഭേദകം! ഒറ്റക്കാലിലൂന്നി ക്രച്ചസിന്റെ സഹായത്തോടെ വില്യംസണ്‍; വിശ്വസിക്കാനാവാതെ ക്രിക്കറ്റ് ലോകം- വീഡിയോ

By Web Team  |  First Published Apr 4, 2023, 3:01 PM IST

ന്യൂസിലന്‍ഡിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് കാറിലേക്ക് നടന്നുപോകുന്ന വീഡിയോയാണിത്. ഒരു കാല് നിലത്ത് കുത്താതെ ക്രച്ചസിന്റെ സഹായത്തോടെയാണ് വില്യംസണ്‍ നടക്കുന്നത്.


അഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ന്‍ വില്യംസണ്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു. വലത് കാല്‍മുട്ടിന് പരിക്കേറ്റതിന് തുടര്‍ന്ന് അദ്ദേഹത്തിന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാവുമെന്ന് സ്ഥിരീകരണമുണ്ടായിരുന്നു. പിന്നാലെയാണ് ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ വില്യംസണ്‍ മടങ്ങിയത്. താരത്തിന്റെ വലത് കാല്‍മുട്ട് പ്രത്യേകതരം ബെല്‍റ്റില്‍ പൊതിഞ്ഞിട്ടുണ്ട്. ക്രച്ചസിന്റെ സഹായത്താലാണ് നടക്കുന്നത്. വില്യംസണ്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്നെ പരിചരിച്ചവരോടും സ്നേഹാന്വേഷണം നടത്തിയവരോടും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.

ന്യൂസിലന്‍ഡിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് കാറിലേക്ക് നടന്നുപോകുന്ന വീഡിയോയാണിത്. ഒരു കാല് നിലത്ത് കുത്താതെ ക്രച്ചസിന്റെ സഹായത്തോടെയാണ് വില്യംസണ്‍ നടക്കുന്നത്. വേദനിപ്പിക്കുന്ന കാഴ്ച്ചയെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നത്. വില്യംസണ് എത്രത്തോളം വിശ്രമം വേണ്ടിവരുമെന്നുള്ള കാര്യം ഉറപ്പായിട്ടില്ല. എന്തായാലും പെട്ടന്ന് തിരിച്ചുവരാനാവട്ടെയെന്ന് ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥിക്കുന്നു. 

Latest Videos

കഴിഞ്ഞ ദിവസം വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് നന്ദി അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വില്യംസണ്‍ കുറിച്ചിട്ടതിങ്ങനെ... ''കഴിഞ്ഞ രണ്ട് ദിവസത്തില്‍ എനിക്ക് എല്ലാവിധ പിന്തുണയും തന്ന ഗുജറാത്ത് ടൈറ്റന്‍സിനോട് കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. പരിക്കില്‍ നിന്ന് മോചിതനാവാനുള്ള യാത്രയിലാണ്, നാട്ടിലേക്ക് തിരിക്കുന്നു. നിങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.'' വില്യംസണ്‍ വ്യക്തമാക്കി.

- Gujarat Titans’ Kane Williamson Walks On Crutches At Auckland Airport After IPL 2023 Injury😭 pic.twitter.com/9G9PEdH1oI

— TATA IPL (@TATA_IPL)

Painful to see Kane Williamson in this situation!

Wishing him a speedy recovery. pic.twitter.com/cngFRlQiyg

— Mufaddal Vohra (@mufaddal_vohra)

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന, ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം റുതുരാജ് ഗെയ്കവാദ്, മുന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ശ്രീവത്സവ് ഗോസ്വാമി എന്നിവരെല്ലാം വേഗത്തില്‍ തിരിച്ചുവരാനാവട്ടെയെന്ന് ആശംസിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kane Williamson (@kane_s_w)

ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ 13ാം ഓവറിലായിരുന്നു വില്യംസണിന് പരിക്കേല്‍ക്കുന്നത്. റിതുരാജ് ഗെയ്കവാദ് പൊക്കിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിച്ചു. പന്ത് സിക്‌സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു. വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല. ഗുജറാത്ത് ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് വരുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കിയിരുന്നു. അദ്ദേഹം താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

നേരിട്ടത് വെറും മൂന്നേ മൂന്ന് പന്ത്, എന്നിട്ടും കാഴ്ചക്കാരുടെ എണ്ണത്തില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് ധോണി
 

click me!