'തല' തലപോലെ വരും; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫാന്‍സ് ഹാപ്പി, റാഞ്ചിയില്‍ ഐപിഎല്‍ ഒരുക്കം തുടങ്ങി എം എസ് ധോണി

By Web Team  |  First Published Jan 10, 2024, 10:11 AM IST

മാര്‍ച്ചിലോ ഏപ്രിലിലോ നടക്കേണ്ട ഐപിഎല്ലിന് മുമ്പ് ഫിറ്റ്‌നസ് തേച്ചുമിനുക്കുകയാണ് 42കാരനായ എം എസ് ധോണി


റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകരിലൊരാളും ഇതിഹാസ താരവുമായ എം എസ് ധോണി ഇനിയെത്ര കാലം ഐപിഎല്‍ കളിക്കും? ഐപിഎല്‍ 2024 സീസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കുപ്പായത്തില്‍ ധോണിയുടെ അവസാന ഊഴമാണ് എന്ന് കരുതുന്നവരേറെ. നാല്‍പ്പത്തിരണ്ട് വയസായി ധോണിക്ക് എന്നതാണ് താരത്തിന്‍റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ കൂട്ടുന്നത്. പ്രായം ഏറിയെങ്കിലും ഐപിഎല്ലിന്‍റെ വരും സീസണിനായി ധോണി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

മാര്‍ച്ചിലോ ഏപ്രിലിലോ നടക്കേണ്ട ഐപിഎല്ലിന് മുമ്പ് ഫിറ്റ്‌നസ് തേച്ചുമിനുക്കുകയാണ് 42കാരനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. ഝാർഖണ്ഡ്‌ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ നെറ്റ്‌സില്‍ ധോണി പരിശീലനം തുടങ്ങിയതിന്‍റെ വീഡിയോ പുറത്തുവന്നു. ജിമ്മില്‍ ധോണി വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനാണ് നിലവിലെ ചാമ്പ്യന്‍മാരായ ധോണിയുടെ സിഎസ്‌കെ ഇത്തവണ ഇറങ്ങുക. കഴിഞ്ഞ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മഴനിയമപ്രകാരം അഞ്ച് വിക്കറ്റിന് തോല്‍പിച്ച് 5-ാം കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by subodh singh Kushwaha (@kushmahi7)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്ക്വാഡ്: എം എസ് ധോണി, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ഷെയ്‌ഖ് റഷീദ്, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍റ്‌നര്‍, മൊയീന്‍ അലി, ശിവം ദുബെ, നിശാന്ത് സിന്ധു, അജയ് മോണ്ടല്‍, രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, ദീപക് ചഹാര്‍, മഹീഷ് തീക്ഷന, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സിമ്രാന്‍ജീത് സിംഗ്, തുഷാര്‍ ദേശ്‌പാണ്ഡെ, മതീഷ പതിരാന, രചിന്‍ രവീന്ദ്ര, ഷര്‍ദ്ദുല്‍ താക്കൂര്‍, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്‌വി, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, അവാനിഷ് റാവു ആരവല്ലി. 

Read more: 'ഒരൊറ്റ കപ്പ് എങ്കിലും ഞങ്ങള്‍ക്ക് താ', ധോണിയെ ആര്‍സിബിയിലേക്ക് ക്ഷണിച്ച് ആരാധകന്‍; 'തല'യുടെ മറുപടി വൈറല്‍

MS Dhoni has started the Gym work ahead of IPL 2024. 🔥 pic.twitter.com/lDKh3VnqXH

— Johns. (@CricCrazyJohns)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!