ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുമെന്ന് മൈക്കല്‍ വോൻ; വായടപ്പിക്കുന്ന മറുപടിയുമായി വസീം ജാഫര്‍, പോര് തുടരുന്നു

By Web Team  |  First Published May 28, 2021, 11:41 AM IST

വസീം ജാഫറിനെ ബ്ലോക്ക് ചെയ്യുമെന്ന് വോൻ. വസീം ജാഫർ നൽകിയ മറുപടി വൈറൽ. ഇരുവരും തമ്മിലുള്ള ട്വിറ്റർ യുദ്ധത്തിന് നാളുകളുടെ പഴക്കം. 


മുംബൈ: സാമൂഹ്യമാധ്യമങ്ങളിൽ കൊണ്ടും കൊടുത്തും നീങ്ങുകയാണ് ഇന്ത്യൻ മുൻ ഓപ്പണർ വസീം ജാഫറും ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോനും. ട്വിറ്ററിൽ ഒരാളെ ബ്ലോക്ക് ചെയ്യേണ്ടിവന്നാൽ അത് വസീം ജാഫറായിരിക്കുമെന്ന് വോൻ പറഞ്ഞതാണ് പുതിയ സംഭവം. അതിന് ചുട്ട മറുപടി വസീം ജാഫർ നൽകുകയും ചെയ്തു.

Latest Videos

undefined

കുറേ നാളുകളായി ട്വിറ്ററിലൂടെ യുദ്ധത്തിലാണ് മൈക്കൽ വോനും വസീം ജാഫറും. ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലായിരുന്നു തുടക്കം. ടെസ്റ്റ് പരമ്പര 4-0ന് ഓസീസ് തൂത്തുവാരുമെന്ന് മൈക്കൽ വോൻ പ്രവചിച്ചു. സംഭവിച്ചതാകട്ടെ 2- 1ന് പരമ്പര ഇന്ത്യ നേടി. ഇന്ത്യയുടെ ഐതിഹാസിക ജയത്തിന് പിന്നാലെ മൈക്കൽ വോനെ ഏറ്റവുമധികം വിമർശിച്ചവരിലൊരാൾ വസീം ജാഫറായിരുന്നു. 

വിരാട് കോലിയേക്കാൾ മികച്ച താരം ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണാണെന്ന് വോൻ പറഞ്ഞതാണ് രണ്ടാമത്തെ സംഭവം. കോലിക്കാണ് മാധ്യമങ്ങളുടെ വാഴ്‌ത്തുപാട്ടുകൾ കൂടുതൽ കിട്ടുന്നതെന്നും വോൻ പറഞ്ഞിരുന്നു. ഇത് കേട്ട് രോഷം പൂണ്ട വസീം ജാഫർ സാമൂഹ്യമാധ്യമങ്ങളിലൂടെ വോനെ കടന്നാക്രമിച്ചു. ആവശ്യമില്ലാത്തിടത്തും തലയിടുന്ന പ്രകൃതമാണ് വോൻറെത് എന്നായിരുന്നു വിമർശനം. 

ഇതുപോലെ വിവിധ സംഭവങ്ങൾ. അങ്ങനെയിരിക്കെയാണ് ഒരു അഭിമുഖത്തിൽ മൈക്കൽ വോന് മുന്നിൽ ഒരു ചോദ്യം എത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഒരാളെ ബ്ലോക്ക് ചെയ്യേണ്ടിവന്നാൽ അത് ആരെ ആയിരിക്കുമെന്നായിരുന്നു ചോദ്യം. വസീം ജാഫര്‍ എന്നായിരുന്നു ഇംഗ്ലീഷ് മുന്‍ നായകന്‍റെ മറുപടി. 

ഇത് കേട്ടപാട്ടെ വസീം ജാഫർ 14 വർഷം മുമ്പത്തെ ഒരു ഫോട്ടോ തപ്പിയെടുത്തു. 2007ൽ വസീം ജാഫർ ഉൾപ്പെട്ട ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടിയ ഫോട്ടോ. ബ്ലോക്ക് ചെയ്യുമെന്നത് കേട്ട് സന്തോഷിക്കുന്ന താനും സുഹൃത്തുക്കളും എന്ന ക്യാപ്ഷനും നൽകി. അന്ന് ഇംഗ്ലണ്ടിനെ നയിച്ചത് മൈക്കൽ വോനായിരുന്നു എന്നത് മറ്റൊരു കൗതുകം. 

Me and my friends after knowing wants to block me😁 https://t.co/eDKct3Uc8a pic.twitter.com/Dtk5XOXt64

— Wasim Jaffer (@WasimJaffer14)

തൊട്ടുപിന്നാലെ മൈക്കൽ വോൻറെ മറുപടി ട്വീറ്റെത്തി. നിങ്ങളെ ബ്ലോക്ക് ചെയ്യില്ല വസീം ജാഫർ. എൻറെ ഓഫ് സ്‌പിന്നിൽ പുറത്തായ ആരെയും ബ്ലോക്ക് ചെയ്യില്ലെന്നായിരുന്നു ട്വീറ്റ്. ടെസ്റ്റിൽ മൈക്കൽ വോൻ നേടിയ ആറ് വിക്കറ്റുകളിൽ ആദ്യത്തേത് വസീം ജാഫറിൻറേതായിരുന്നു. ഇത് ഓർമ്മിപ്പിച്ചാണ് വോൻ ഈ ട്വീറ്റ് ചെയ്തത്. വസീം ജാഫറിൻറെ അടുത്ത മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: വിജയികളെ പ്രവചിച്ച് മൈക്കല്‍ വോണ്‍

'വോണ്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു'; കോലി- വില്യംസണ്‍ താരതമ്യത്തിനെതിരെ സല്‍മാന്‍ ബട്ട്

വില്യംസണ്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനാവുമായിരുന്നു: മൈക്കല്‍ വോണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


    

 

click me!