വാഷിംഗ്ടണ്‍ സുന്ദര്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി

By Web Team  |  First Published Aug 30, 2021, 6:46 PM IST

ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് സുന്ദര്‍. പരമ്പരയ്ക്ക് മുമ്പ് നടന്ന സന്നാഹ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.


ബാംഗ്ലൂര്‍: സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കളിക്കില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ സുന്ദര്‍ കൈവിരലിനേറ്റ പരിക്കില്‍ പൂര്‍ണ മുക്തനായില്ലെന്നാണ് പുറത്തുവരുന്ന വിവരം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നെസ് ടെസ്റ്റില്‍ താരം പരാജയപ്പെടുകയാണുണ്ടായത്.

ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് സുന്ദര്‍. പരമ്പരയ്ക്ക് മുമ്പ് നടന്ന സന്നാഹ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. മുഹമ്മദ് സിറാജിന്റെ ബൗണ്‍സറിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.

Latest Videos

ബംഗാള്‍ ക്രിക്കറ്റര്‍ ആകാശ് ദീപിനെ ആര്‍സിബി പകരക്കാരനായി പ്രഖ്യാപിച്ചു. നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് ആകാശ്. ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പ് ആവുമ്പോഴേക്ക് താരത്തിന് പൂര്‍ണ കായികക്ഷമത കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപ്.

click me!