എന്നാല്‍ പേസര്‍ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഓഫ് സ്പിന്നറായ സുന്ദറിനെ പ്രഖ്യാപിച്ചത് ആരാധകരെയും അമ്പരപ്പിച്ചു. ടീമില്‍ ഇപ്പോള്‍ തന്നെ സ്പിന്നര്‍മാരുടെ ബാഹുല്യമുണ്ട്. കുല്‍ദീപ് യാദവും രവി ബിഷ്ണോയിയും ഷഹബാസ് അഹമ്മദും സ്പിന്നര്‍മാരായി ടീമിലുള്ളപ്പോഴാണ് നാലാം സ്പിന്നറായി വാഷിംഗ്ടണ്‍ സുന്ദറെ കൂടി ടീമിലെടുക്കുന്നത്.
റാഞ്ചി: ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ആശങ്ക സമ്മാനിച്ച് പേസര്‍ ദീപക് ചാഹറിന്‍റെ പരിക്ക്. ടി20 ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരം കൂടിയായ ചാഹറിനെ പുറംവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി. ദീപക് ചാഹറിന്‍റെ പകരക്കാരനായി വാഷിംഗ്ടണ്‍ സുന്ദറെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ടീമിലെടുത്തു. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷമാണ് വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്.
എന്നാല്‍ പേസര്‍ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഓഫ് സ്പിന്നറായ സുന്ദറിനെ പ്രഖ്യാപിച്ചത് ആരാധകരെയും അമ്പരപ്പിച്ചു. ടീമില്‍ ഇപ്പോള്‍ തന്നെ സ്പിന്നര്‍മാരുടെ ബാഹുല്യമുണ്ട്. കുല്‍ദീപ് യാദവും രവി ബിഷ്ണോയിയും ഷഹബാസ് അഹമ്മദും സ്പിന്നര്‍മാരായി ടീമിലുള്ളപ്പോഴാണ് നാലാം സ്പിന്നറായി വാഷിംഗ്ടണ്‍ സുന്ദറെ കൂടി ടീമിലെടുക്കുന്നത്.
undefined
അഞ്ച് മണിക്കൂര്‍ കടുകട്ടി പരിശീലനം, ഉച്ചഭക്ഷണം ഗ്രൗണ്ടില്‍; ലോകകപ്പ് ഒരുക്കം തുടങ്ങി ടീം ഇന്ത്യ
ടി20 ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ആദ്യം പരിഗണിക്കുന്ന മുഹമ്മദ് ഷമിയെ ടീമിലെടുത്തിരുന്നെങ്കില്‍ ഷമിക്ക് ലോകകപ്പിന് മുമ്പ് മത്സരപരിചയം ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പേസര്‍ക്ക് പരിക്കേറ്റപ്പോള്‍ പകരം സ്പിന്നറെ എടുത്ത സെലക്ടര്‍മാരുടെ നടപടി അതിശയിപ്പിക്കുന്നതായി. ഷമിയുടെ കായികക്ഷമതയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതവരുത്താന്‍ ബിസിസിഐക്ക് ആയിട്ടുമില്ല.
അതുപോലെ ദീപക് ചാഹറിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഏകദിന പരമ്പരക്കുശേഷം ചാഹര്‍ ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുശേഷം പുറം വേദനയെത്തുടര്‍ന്ന് ചാഹര്‍ ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിമിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും ചാഹറിനെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ത്രിരാഷ്ട്ര ടി20 പരമ്പര: പോരാട്ടം നയിച്ച് ബാബര്‍; ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാക്കിസ്ഥാന് രണ്ടാം ജയം
പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായ ജസ്പ്രീത് ബുമ്രക്ക് പകരം ലോകകപ്പ് ടീമിലേക്ക് ഷമിക്കൊപ്പം പരിഗണിക്കുന്ന പേസര്‍ കൂടിയാണ് ചാഹര്‍. ഒക്ടോബര്‍ 15ന് മുമ്പ് മുഹമ്മദ് ഷമി പൂര്‍ണ കായികക്ഷമത കൈവരിച്ചില്ലെങ്കില്‍ ചാഹറിനെയോ മുഹമ്മദ് സിറാജിനെയോ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചാഹറിനും പരിക്കേറ്റെന്ന വാര്‍ത്ത ഇന്ത്യന്‍ ടീമിന്‍റെ പദ്ധതികളെ മുഴുവന്‍ തകിടം മറിക്കുന്നതാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: Shikhar Dhawan (C), Ruturaj Gaikwad, Shubman Gill, Shreyas Iyer (VC), Rajat Patidar, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Shahbaz Ahmed, Shardul Thakur, Kuldeep Yadav, Ravi Bishnoi, Mukesh Kumar, Avesh Khan, Mohd. Siraj, Washington Sundar.