മെഡിറ്റേഷനാണ് തന്റെ ശക്തിയെന്നും ടേബിള്‍ ടെന്നീസ് പോലെ അതിവേഗ കളിയില്‍ അത് വളരെ പ്രധാനമാണെന്നും ഭവിന പറഞ്ഞു. പാരാലിംപിക്‌സില്‍ ചൈനീസ് താരങ്ങളെ അട്ടിമറിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് എല്ലാവര്‍ക്കും ചൈനീസ് താരങ്ങളോട് മത്സരിക്കാന്‍ പേടിയാണെന്നും തനിക്കും പേടിയുണ്ടായിരുന്നുവെന്നും ഭവിന പറഞ്ഞു.
ടോക്യോ: പാരാലിംപിക്‌സില്‍ ടേബിള്‍ ടെന്നീസിലെ വെള്ളി മെഡല്‍ നേട്ടത്തിനുശേഷം ഏറ്റവും വലിയ ആഗ്രഹം തുറന്നു പറഞ്ഞ് ഇന്ത്യയുടെ ഭവിന ബെന്‍ പട്ടേല്‍. രണ്ട് പതിറ്റാണ്ടു നീണ്ട തന്റെ കായിക ജീവിതത്തിന് പ്രചോദനം നല്‍കിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്നും സച്ചിനാണ് ആരാധ്യപുരുഷനെന്നും ഭവനി പട്ടേല്‍ പറഞ്ഞു. മെഡലുമായി അദ്ദേഹത്തെ നേരില്‍ക്കാണണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭവിന പട്ടേല്‍ വ്യക്തമാക്കി.
സച്ചിനാണ് എല്ലായ്‌പ്പോഴും എന്റെ പ്രചോദനം.എന്റെ സ്വന്തം കണ്ണുകള്‍ക്കൊണ്ട് എനിക്കദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കണം. അതില്‍ നിന്ന് ആത്മവിശ്വാസമുള്‍ക്കൊണ്ട് കരിയറില്‍ ഇനിയും മുന്നോട്ടുപോവണം-ഭവിന പറഞ്ഞു.
undefined
മെഡിറ്റേഷനാണ് തന്റെ ശക്തിയെന്നും ടേബിള്‍ ടെന്നീസ് പോലെ അതിവേഗ കളിയില്‍ അത് വളരെ പ്രധാനമാണെന്നും ഭവിന പറഞ്ഞു. പാരാലിംപിക്‌സില്‍ ചൈനീസ് താരങ്ങളെ അട്ടിമറിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് എല്ലാവര്‍ക്കും ചൈനീസ് താരങ്ങളോട് മത്സരിക്കാന്‍ പേടിയാണെന്നും തനിക്കും പേടിയുണ്ടായിരുന്നുവെന്നും ഭവിന പറഞ്ഞു. പക്ഷെ എതിരാളികള്‍ ആരായാലും 100 ശതമാനം പ്രകടനം പുറത്തെടുക്കുക എന്നതാണ് തന്റെ പരിശീലകന്‍ നല്‍കിയിരിക്കുന്ന ഉപദേശമെന്നും ഭവിന പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്റെ താരത്തിനെതിരായ മത്സരമായിരുന്നു പാരാലിംപിക്‌സില്‍ വഴിത്തിരവായതെന്നും അതാണ് ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള കുതിപ്പിനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും ഭവിന പറഞ്ഞു.
പാരാലിംപിക്സ് ടേബിള്‍ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പാരാലിംപിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന സ്വന്തമാക്കി. ആദ്യ പാരാലിംപിക്സിനെത്തിയ 34കാരിയായ ഭവിന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലു ജയങ്ങളുമായാണ് ഫൈനലിലെത്തിയത്.
ആദ്യ പാരാലിംപിക്സിനെത്തിയ ഭവിന ലോക ഒന്നാം നമ്പര്‍ താരത്തോട് മാത്രമാണ് തോല്‍വി അറിഞ്ഞത്. ഫൈനലിലേക്കുള്ള യാത്രയില്‍ സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം സാംഗ് മിയാവോയെയും ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ ബോറിസ്ലാവാ റാങ്കോവിച്ചിനെയും ഭവിന അട്ടിമറിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight.