ദ്വിരാഷ്ട്ര പരമ്പരകളില്‍ യുവതാരങ്ങളെ കളിപ്പിക്കും; ലോകകപ്പ് വരുമ്പോള്‍ അവര്‍ പുറത്താവും; തുറന്നുപറഞ്ഞ് സെവാഗ്

By Gopala krishnan  |  First Published Nov 11, 2022, 7:47 PM IST

ഇപ്പോള്‍ ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും യുവതാരങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മികവ് കാട്ടിയാലും യുവതാരങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് കിട്ടുക. സീനിയര്‍ താരങ്ങള്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവര്‍ പുറത്താവും.


ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് സെമിയില്‍ പുറത്തായതിന് പിന്നാലെ ടീം ഇന്ത്യക്കെതിരെ മുന്‍ താരങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇംഗ്ലണ്ടിനോട് തോറ്റതല്ല, പോരാട്ടം പോലുമില്ലാതെ തോറ്റതാണ് ആരാധകരെയും മുന്‍ താരങ്ങളെയും ചൊടിപ്പിച്ചത്. ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ ടീം സെലക്ഷനെതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ യുവതാരങ്ങളെ ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രം കളിപ്പിക്കുകയും അതിനുശേഷം ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകളില്‍ ഒഴിവാക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. ഈ യുവതാരങ്ങളെല്ലാം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ച് പരിചയമുള്ളവരാണ്. അവിടെ റണ്‍സടിച്ചിട്ടുമുണ്ട്. ദ്വിരാഷ്ട്ര പരമ്പരകള്‍ വരുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ പരീക്ഷിക്കും. എന്നിട്ട് വലിയ ടൂര്‍ണമെന്‍റുകള്‍ വരുമ്പോള്‍ യുവതാരങ്ങളെ മാറ്റി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും.

Latest Videos

undefined

ടി20 ലോകകപ്പ്: ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ഫൈനല്‍ വെള്ളത്തിലായേക്കും, കിരീടപ്പോരാട്ടം മുടക്കാന്‍ 'ലാ നിന' വരുന്നു

ഇപ്പോള്‍ ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും യുവതാരങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മികവ് കാട്ടിയാലും യുവതാരങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് കിട്ടുക. സീനിയര്‍ താരങ്ങള്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവര്‍ പുറത്താവും. ദ്വിരാഷ്ട്ര പരമ്പരകളില്‍ മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലെടുക്കുകയും മികവിലേക്ക് ഉയരാത്ത സീനിയര്‍ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് വളരെ നന്ദിയെന്ന് പറഞ്ഞ് ഒഴിവാക്കാനും ക്രിക്കറ്റ് ബോര്‍ഡ് തയാറാവണമെന്നും സെവാഗ് പറഞ്ഞു.

'അതൊക്കെ അവനെക്കൊണ്ട് മാത്രമെ കഴിയൂ', ഒടുവില്‍ ധോണിയെ വാഴ്ത്തി ഗംഭീര്‍

കഴിഞ്ഞ 11 മാസത്തിനിടെ ഒമ്പതോളം ദ്വിരാഷ്ട്ര പരമ്പരകളിലാണ് ഇന്ത്യ കളിച്ചത്. ഇതില്‍ മുന്‍നിര ടീമുകളായ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകളുണ്ടായിരുന്നു. ഈ പരമ്പരകളില്‍ മികവ് കാട്ടിയിട്ടും ദീപക് ഹൂഡയും സൂര്.കുമാര്‍ യാദവും അര്‍ഷ്ദീപ് സിംഗും ഉള്‍പ്പെടെ ഏതാനും താരങ്ങള്‍ക്ക് മാത്രമാണ് ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചത്. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോലിയും തുടര്‍ന്നപ്പോള്‍ മധ്യനിരയില്‍ റിഷഭ് പന്തും സ്പിന്നര്‍മാരായി അശ്വിനും ചാഹലും പേസര്‍മാരായി ഷമിയും ഭുവനേശ്വര്‍ കുമാറുമെല്ലാം ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുകയും ചെയ്തു.

click me!