എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കായിക ചിത്രമാണിത്. സുഹൃത്തുക്കള്‍ നിങ്ങളെയോര്‍ത്ത് കണ്ണീരണിയുന്നുവെങ്കില്‍ നിങ്ങളുടെ പ്രതിഭകൊണ്ട് നിങ്ങളെന്താണ് ചെയ്തതെന്ന് പറയേണ്ടതില്ലല്ലോ. ഇവരെ രണ്ടുപേരെയും ഓര്‍ത്ത് ആദരവ് അല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു ഇരുവരുടെ ചിത്രം പങ്കുവെച്ച് കോലിയുടെ കുറിപ്പ്.
നാഗ്പൂര്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ വിടവാങ്ങല്‍ മത്സരം വികാരനിര്‍ഭരമായിരുന്നു. ടെന്നീസ് കോര്‍ട്ടില്‍ ഫെഡറററുടെ ഏറ്റവും വലിയ എതിരാളിയും കോര്‍ട്ടിന് പുറത്തെ ഏറ്റവും അടുത്ത സുഹൃത്തുമായ റാഫേല്‍ നദാലും റോജര്‍ ഫെഡററുമൊത്തുള്ള നിമിഷങ്ങള്‍, ഇരുവരുടെയും വികാരനിര്‍ഭര രംഗങ്ങള്‍ ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു.
വിടവാങ്ങല്‍ മത്സരത്തിനിടെ ഫെഡററും നദാലും കണ്ണീരണിഞ്ഞ് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി കുറിച്ചത് കായികലോകത്തെ എക്കാലത്തെയും മനോഹര ചിത്രമെന്നായിരുന്നു. എതിരാളിയെ ഓര്‍ത്ത് ഇത്രയും സങ്കടെപ്പെടാന്‍ കഴിയുമെന്ന് നമ്മളാരെങ്കിലും കരുതിയിരുന്നോ, അതാണ് സ്പോര്‍ട്സിന്‍റെ സൗന്ദര്യം.
undefined
എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കായിക ചിത്രമാണിത്. സുഹൃത്തുക്കള്‍ നിങ്ങളെയോര്‍ത്ത് കണ്ണീരണിയുന്നുവെങ്കില്‍ നിങ്ങളുടെ പ്രതിഭകൊണ്ട് നിങ്ങളെന്താണ് ചെയ്തതെന്ന് പറയേണ്ടതില്ലല്ലോ. ഇവരെ രണ്ടുപേരെയും ഓര്‍ത്ത് ആദരവ് അല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു ഇരുവരുടെ ചിത്രം പങ്കുവെച്ച് കോലിയുടെ കുറിപ്പ്.
അവസാനിച്ച കരിയര്‍, അവസാനമില്ലാത്ത ഫെഡറര്‍; ടെന്നിസിലെ 'ഫെഡററിസം' പടിയിറങ്ങുമ്പോള്‍
ലേവര്‍ കപ്പില്‍ ടീം യൂറോപ്പിനായി ഫെഡറര്‍ക്കൊപ്പം ഡബിള്‍സില്‍ വിടവാങ്ങല്‍ മത്സരം കളിച്ചശേഷം നദാല്‍ പറഞ്ഞത്, തന്‍റെ ജീവിതത്തിലെ വലിയൊരു ഭാഗം അടര്‍ത്തിമാറ്റപ്പെട്ടിരിക്കുന്നു എന്നായിരുന്നു. ഈ ചരിത്രനിമിഷത്തിന്‍റെ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്. അതേസമയം, ഒരുപാട് വര്‍ഷങ്ങള്‍, ഞങ്ങളൊരുമിച്ചുള്ള ഒരുപാട് ഓര്‍മകള്‍, റോജര്‍ വിടവാങ്ങുമ്പോള്‍ എന്‍റെ ജീവിതത്തിലെ ഒരു പ്രധാനഭഗമാണ് അടര്‍ത്തിമാറ്റപ്പെടുന്നത്. കാരണം, ഫെഡറര്‍ക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം ഇപ്പോഴും എന്‍റെ കണ്‍മുന്നിലുണ്ട്.
അതെല്ലാം എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും ആരാധകെയും കാണുമ്പോള്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വികരാനിര്‍ഭരനാവുന്നു. വിസ്മയകരമായ നിമിഷമാണിത്-നാദാല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച 41കാരനായ ഫെഡറര്‍ കരിയറില്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഫെഡററെ മറികടന്നാണ് നദാല്‍ 22 ഗ്രാന്‍സ്ലാമുകളുമായി ഒന്നാം സ്ഥാനത്തെത്തിയത്.