കോലിയും സഞ്ജുവും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ രണ്ടാം സംഘത്തിനൊപ്പവും അമേരിക്കയിലേക്കില്ല

By Web Team  |  First Published May 26, 2024, 3:09 PM IST

അതേസമയം, വിവാഹമോചന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളതെന്നും പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നുമാണ് റിപ്പോര്‍ട്ട്.


മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ സംഘം നാളെ യാത്ര തിരിക്കാനിരിക്കെ വിരാട് കോലിയും സഞ്ജു സാംസണും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇവര്‍ക്കൊപ്പം യാത്ര ചെയ്യില്ല. ഐപിഎല്‍ എലിമിനേറ്ററില്‍ കളിച്ചശേഷം ചെറിയ ഇടവേള ആവശ്യപ്പെട്ട കോലി കുടുംബത്തോടൊപ്പമാണുള്ളത്. 30ന് മാത്രമെ കോലി അമേരിക്കയിലേക്ക് തിരിക്കൂ എന്നാണ് കരുതുന്നത്. ഐപിഎല്ലിനുശേഷം വിശ്രമം വേണമെന്ന കോലിയുടെ അപേക്ഷ ബിസിസിഐ അംഗീകരിച്ചിരുന്നു. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോലി കളിക്കില്ലെന്ന് ഉറപ്പായി.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കളിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രണ്ടാമത്തെ സംഘത്തോടൊപ്പം യാത്രതിരിക്കാത്തത്. ദുബായിയില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോവേണ്ടതിനാല്‍ പിന്നീട് ടീമിനൊപ്പം ചേരാമെന്ന സഞ്ജുവിന്‍റെ അപേക്ഷയും ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാണ് സഞ്ജു അമേരിക്കയിലേക്ക് തിരിക്കുക എന്ന് വ്യക്തല്ല. ക്വാളിഫയറില്‍ സഞ്ജുവിനൊപ്പം രാജസ്ഥാനില്‍ കളിച്ച യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍ എന്നിവര്‍ നാളെ രണ്ടാമത്തെ സംഘത്തിനൊപ്പം അമേരിക്കയിലേക്ക് തിരിക്കും.

Latest Videos

കോലിയും ഹാര്‍ദ്ദിക്കുമില്ല, ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ആദ്യ സംഘം അമേരിക്കയിലേക്ക് തിരിച്ചു

അതേസമയം, വിവാഹമോചന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളതെന്നും പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ കോലിയ്ക്കും സഞ്ജുവിനുമൊപ്പം പാണ്ഡ്യയും സന്നാഹമത്സരത്തില്‍ കളിക്കാനുള്ള സാധ്യത മങ്ങി.

Virat Kohli pic.twitter.com/AqRlBrgWvm

— RVCJ Sports (@RVCJ_Sports)

ഇന്നലെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശിവം ദുബെ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, സൂര്യകുമാര്‍ യാദവ് എന്നിവർ അമേരിക്കയിലേക്ക് യാത്രതിരിച്ചത്.അഞ്ചിന് അയർലൻഡുമായാണ് ആദ്യമത്സരം. ഒൻപതിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!