പിറന്നാള്‍ ദിനത്തില്‍ 'സ്കൈ'ക്ക് ആശംസയുമായി കിംഗ് കോലി

By Gopala krishnan  |  First Published Sep 14, 2022, 7:25 PM IST

മുമ്പ് ഐപിഎല്ലില്‍ മുംബൈ താരമായ സൂര്യകുമാറും റോയല്‍ ചലഞ്ചേഴ്സ് നായകനായിരുന്ന വിരാട് കോലിയും തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു. 2020ലായിരുന്നു ഇത് . ഇതിനുശേഷമാണ് സൂര്യകുമാര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. എന്നാല്‍ പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി.


മുംബൈ: ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്‍റെ 32-ാം പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് കോലി ഹാപ്പി ബര്‍ത്ത് ഡേ സ്കൈ, വലിയ വിജയങ്ങള്‍ നേരുന്നുവെന്ന് കുറിച്ചത്.

ടി20 ക്രിക്കറ്റ് റാങ്കിംഗില്‍ നിലവില്‍ ഇന്ത്യയുടെ ടോപ് ബാറ്ററാമ് സൂര്യകുമാര്‍ യാദവ്. ഐസിസി റാങ്കിംഗില്‍ പാക് താരം മുഹമ്മദ് റിസ്‌‌വാന് കീഴില്‍ രണ്ടാമതാണ് സൂര്യകുമാര്‍ ഇപ്പോള്‍. ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും വിരാട് കോലിയും സൂര്യകുമാറും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഹോങ്കോങിനെതിരെ സൂര്യകുമാര്‍ ടോപ് സ്കോററായപ്പോള്‍ അഫ്ഗാനെതിരെ വിരാട് കോലി ടോപ് സ്കോററായി.

Latest Videos

ആസിഫ് അലിയുടെ ക്യാച്ച് വിട്ട രാത്രി അര്‍ഷ്‌ദീപ് സിംഗ് ഉറങ്ങിയില്ല; വെളിപ്പെടുത്തല്‍

മുമ്പ് ഐപിഎല്ലില്‍ മുംബൈ താരമായ സൂര്യകുമാറും റോയല്‍ ചലഞ്ചേഴ്സ് നായകനായിരുന്ന വിരാട് കോലിയും തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു. 2020ലായിരുന്നു ഇത് . ഇതിനുശേഷമാണ് സൂര്യകുമാര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. എന്നാല്‍ പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി.

ഹോങ്കോങിനെതിരെ സൂര്യകുമാര്‍ പുറത്തടുത്ത പ്രകടനം കണ്ട് തനിക്ക് വിശ്വസിക്കാനായില്ലെന്ന് നേരത്തെ കോലി പറഞ്ഞിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കളിയുടെ ഗതി തന്നെ മാറ്റിയത് സൂര്യ കുമാറിന്‍റെ ഇന്നിംഗ്സായിരുന്നുവെന്നും കോലി പറഞ്ഞിരുന്നു. ഐ‌പി‌എല്ലിൽ  എതിരാളികളായി കളിക്കുമ്പോഴും മറ്റ് ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴും സൂര്യ കുമാറിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സുകൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ഇത്ര അടുത്ത് കാണുന്നത് എന്‍റെ ആദ്യ അനുഭവമായിരുന്നു.

'അന്ന് ധോണി ഒരു അവസരം നല്‍കിയിരുന്നെങ്കില്‍', വിരമിക്കല്‍ പ്രഖ്യാപനവുമായി ചെന്നൈ പേസര്‍

ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ കളിച്ച രീതിയിൽ, തുടരാൻ കഴിഞ്ഞാൽ, ലോകത്തിലെ ഏത് ടീമിനെതിരെയും കളിയുടെ ഗതി ഒറ്റക്ക് മാറ്റി മറിക്കാന്‍ സൂര്യ കുമാറിന് കഴിയുമെന്നും വിരാട് കോലി പറഞ്ഞിരുന്നു.

click me!