സ്റ്റീവ് സ്മിത്ത് വീണത് വിരാട് കോലി ഒരുക്കിയ കെണിയില്‍, പിന്നാലെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ

By Web Desk  |  First Published Dec 29, 2024, 12:35 PM IST

സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ മുഹമ്മദ് സിറാജിന് തന്ത്രം ഉപദേശിച്ച് വിരാട് കോലി.


മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കൂട്ടത്തകര്‍ച്ച തുടങ്ങിയത് സ്റ്റീവ് സ്മിത്ത് പുറത്തായതിന് പിന്നാലെയായിരുന്നു. സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും പുറത്തായശേഷം മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 37 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ കരകയറ്റുന്നിനിടെയാണ് മുഹമ്മദ് സിറാജ് പന്തെറിയാനെത്തിയത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സ്മിത്തിനെ വീഴ്ത്താന്‍ ബൗളിംഗ് ക്രീസിന്‍റെ മൂലയില്‍ നിന്ന് ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാന്‍ വിരാട് കോലി സിറാജിനോട് സ്ലിപ്പില്‍ നിന്ന് വിളിച്ചു പറഞ്ഞു.

ഓഫ് സ്റ്റംപിന് പുറത്ത് കളിക്കാന്‍ സ്മിത്തിന് ഏറെ ഇഷ്ടമാണെന്നും കോലി ഹിന്ദിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു. കോലി പറഞ്ഞതുപോലെ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ സിറാജിനെതിരെ ഡ്രൈവ് കളിക്കാന്‍ ശ്രമിച്ച സ്മിത്ത് വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തി. 41 പന്ത് നേരിട്ട സ്മിത്ത് ഒരു ബൗണ്ടറി അടക്കം 13 റണ്‍സാണ് നേടിയത്. സ്മിത്ത് വീണതിന് പിന്നാലെ 10 പന്തുകളുടെ ഇടവേളയില്‍ ജസ്പ്രീത് ബുമ്ര ട്രാവിസ് ഹെഡ്, മിച്ചല്‍ മാർഷ്, അലക്സ് ക്യാരി എന്നിവരെകൂടി മടക്കിയതോടെ 80-2ല്‍ നിന്ന് ഓസ്ട്രേലിയ 91-6ലേക്ക് കൂപ്പുകുത്തി.

Latest Videos

പിടിച്ചുനിന്ന് ലാബുഷെയ്നും കമിന്‍സും, കൈവിട്ടു കളിച്ച് ജയ്സ്വാള്‍, ഓസീസ് ലീഡ് 200 കടന്നു

എന്നാല്‍ പിന്നീട് ഭാഗ്യത്തിന്‍റെ  പിന്തുണയോടെ പിടിച്ചു നിന്ന മാര്‍നസ് ലാബുഷെയ്നും പാറ്റ് കമിന്‍സും ചേര്‍ന്ന് 57 റൺസ് കൂട്ടുകെട്ടിലൂടെ ഓസീസിനെ ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചു. ഇതിനിടെ മാര്‍നസ് ലാബുഷെയ്നിനെയും പാറ്റ് കമിന്‍സിനെയും യശസ്വി ജയ്സ്വാള്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. വ്യക്തിഗത സ്കോര്‍ 46ല്‍ നില്‍ക്കെയാണ് ലാബുഷെയ്നിന്‍റെ അനായാസ ക്യാച്ച് സ്ലിപ്പില്‍ ജയ്സ്വാള്‍ കൈവിട്ടത്. നേരത്തെ ഉസ്മാന്‍ ഖവാജയുടെ അനായസ ക്യാച്ചും ജയ്സ്വാള്‍ കൈവിട്ടിരുന്നു. പിന്നാലെ രവീന്ദ്ര ജഡേജയുടെ പന്തില്‍ പാറ്റ് കമിന്‍സിനെയും ജയ്സ്വാള്‍ കൈവിട്ടു. 91-6ല്‍ നിന്ന് അവസാന നാലു വിക്കറ്റില്‍ 128 റണ്‍സ് സ്കോര്‍ ചെയ്ത ഓസീസ് ഇന്ത്യയുടെ വിജയപ്രതീക്ഷ തകര്‍ക്കുകയും ചെയ്തു.

SIRAJ 🤝 KOHLI....!!!!

- Smith gone & game opened for India at MCG. pic.twitter.com/W1UcNaCWuv

— Johns. (@CricCrazyJohns)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!