ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനേയും ഇന്ത്യ നേരിടും.
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ക്വാറന്റീനിലാണ്. ഇംഗ്ലണ്ടില്‍ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനേയും ഇന്ത്യ നേരിടും.
കടുത്ത ക്വാറന്റീനിലൂടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കടന്നുപോകേണ്ടത്. ഇംഗ്ലണ്ടിലെത്തിയാല്‍ എട്ട് ദിവസത്തെ മറ്റൊരു ക്വാറന്റൈനും ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കണം. മുംബൈയില്‍ കഴിയുന്ന താരങ്ങള്‍ വിരസത മാറ്റുന്നത് സോഷ്യല്‍ മീഡയയില്‍ സമയം ചെലവഴിച്ചാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി ചോദ്യോത്തര വേള ഒരുക്കിയിരുന്നു.
undefined
ഈസമയം ഒരു ആരാധകന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ കുറിച്ചാണ് ചോദിച്ചത്. കോലിയും ധോണിയും തമ്മിലുള്ള ബന്ധത്തെ രണ്ട് വാക്കില്‍ വിശദീകരിക്കുമോ എന്നാണ് ആരാധകന്‍ ചോദിച്ചത്. എപ്പോഴും ധോണിയുമായി വലിയ ചങ്ങാത്തം കാണിക്കുന്ന കോലി അതിന് ഉത്തരം നല്‍കുകയും ചെയ്തു. ''വിശ്വാസം, ബഹുമാനം.'' എന്നാണ് കോലി മറുപടിയായി പറഞ്ഞത്.
ധോണിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം കോലിക്ക് നൂറ് നാവാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിനുമായി നടത്തിയ അഭിമുഖത്തില്‍ കോലി സംസാരിച്ചിരുന്നു. ഞാന്‍ ക്യാപ്റ്റനാവുന്നതില്‍ ധോണിക്ക് വലിയ പങ്കുണ്ടെന്നായിരുന്നു കോലിയുടെ വാക്കുകള്‍.