വിജയ് ഹസാരെ ട്രോഫി: ആവേശപ്പോരിൽ തമിഴ്നാടിനെ വീഴ്ത്തി രാജസ്ഥാൻ ക്വാർട്ടറിൽ; വരുൺ ചക്രവർത്തിക്ക് 5 വിക്കറ്റ്

By Web Desk  |  First Published Jan 9, 2025, 5:59 PM IST

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ അഭിജീത് ടോമറിന്‍റെ സെഞ്ചുറി(125 പന്തില്‍ 111) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.


വഡോദര: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ തമിഴ്നാടിനെ വീഴ്ത്തി രാജസ്ഥാന്‍ ക്വാര്‍ട്ടറിലെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 47.3 ഓവറില്‍ 267 റണ്‍സിന് പുറത്തായപ്പോള്‍ തമിഴ്നാടിന് 47.1 ഓവറില്‍ 248 റണ്‍സെ നേടാനായുള്ളു. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ വിദര്‍ഭയാണ് രാജസ്ഥാന്‍റെ  എതിരാളികൾ.

268 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ തമിഴ്നാടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍ തുഷാര്‍ രഹേജയെ(11) ഖലീല്‍ അഹമ്മദ് മടക്കി. പിന്നാലെ ഭൂപതി കുമാറിനെ അനികേത് ചൗധരി ഗോള്‍ഡന്‍ ഡക്കാക്കി. എന്‍ ജഗദീശനും ബാബ ഇന്ദ്രജിത്തും ചേര്‍ന്നുള്ള കൂട്ടുകെട്ട് തമിഴ്നാടിന് പ്രതീക്ഷ നല്‍കി. സ്കോര്‍ 100 കടന്നതിന് പിന്നാലെ എന്‍ ജദഗീശനെ(52 പന്തില്‍ 65) പുറത്താക്കിയ അജയ് സിംഗ് തമിഴ്നാടിന്‍റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി. ബാബ ഇന്ദ്രജിത്ത്(37), വിജയ് ശങ്കര്‍(49), മുഹമ്മദ് അലി(34) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും തമിഴ്നാടിന് ലക്ഷ്യത്തിലെത്താനായില്ല.

Latest Videos

വിജയ് ഹസാരെ ട്രോഫി: മുഹമ്മദ് ഷമി തിളങ്ങിയിട്ടും ബംഗാളിനെ വീഴ്ത്തി ഹരിയാനെ ക്വാര്‍ട്ടറില്‍

രാജസ്ഥാന് വേണ്ടി അമന്‍ സിംഗ് ഷെഖാവത്ത് 60 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അനികേത് ചൗധരിയും അജയ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ അഭിജീത് ടോമറിന്‍റെ സെഞ്ചുറി(125 പന്തില്‍ 111) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

ക്യാപ്റ്റന്‍ മഹിപാല്‍ ലോംറോര്‍(49 പന്തില്‍ 60), കാര്‍ത്തിക് ശര്‍മ(35) എന്നിവരും രാജസ്ഥാന് വേണ്ടി തിളങ്ങിയെങ്കിലും അവസാന ഓവറുകളില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ രാജസ്ഥാന് 50 ഓവറും തികച്ച് ബാറ്റ് ചെയ്യാനായില്ല. തമിഴ്നാടിനുവേണ്ടി വരുണ്‍ ചക്രവര്‍ത്തി 52 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മലയാളി പേസര്‍ സന്ദീപ് വാര്യരും സായ് കിഷോറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!