വിജയ് ഹസാരെ ട്രോഫി, നാഗാലാന്‍ഡിനെ തരിപ്പണമാക്കി മുംബൈയുടെ വെടിക്കെട്ട്, 189 റണ്‍സിന്‍റെ കൂറ്റൻ ജയം

By Asianet Malayalam  |  First Published Dec 31, 2024, 6:41 PM IST

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി ഓപ്പണര്‍ ആയുഷ് മാത്രെ 117 പന്തില്‍ 181 റണ്‍സടിച്ചിരുന്നു. 15 ഫോറും 11 സിക്സും അടങ്ങുന്നതാണ് മാത്രെയുടെ വെടിക്കെട്ട് സെഞ്ചുറി.


അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെ മുംബൈക്ക്189 റണ്‍സിന്‍റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഓപ്പണര്‍ ആയുഷ് മാത്രെയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും വാലറ്റത്ത് ഷാര്‍ദ്ദുല്‍ നേടിയ വെടിക്കെട്ട് ഫിഫ്റ്റിയുടെയും കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സടിച്ചപ്പോള്‍ നാഗാലാന്‍ഡിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മുംബൈയുടെ കൂറ്റന്‍ ലക്ഷ്യമാക്കി ഒരിക്കല്‍ പോലും ബാറ്റ് വീശാന്‍ കഴിയാതിരുന്ന നാഗാലാൻഡിനായി ഏഴാമനായി ക്രീസിലിറങ്ങിയ ജെ സുചിത് സെഞ്ചുറി നേടിയപ്പോള്‍ ഓപ്പണര്‍ സെഡെസ്ഹാലി(110 പന്തില്‍ 53) അര്‍ധസെഞ്ചുറി നേടിയ 97 പന്തില്‍ ഏഴ് ഫോറും നാലു സിക്സും പറത്തിയ സുചിത് 104 റണ്‍സെടുത്ത് പുറത്തായതോടെ നാഗലാന്‍ഡിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. മുംബൈക്കായി അഞ്ചോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഷാര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സൂര്യാൻസ് ഷെഡ്ഗെ രണ്ട് വിക്കറ്റെടുത്തു.

Latest Videos

വിജയ് ഹസാരെ ട്രോഫി: ബാറ്റിംഗ് നിര വീണ്ടും ചതിച്ചു, ബംഗാളിനോടും കേരളത്തിന് രക്ഷയില്ല; 24 റണ്‍സ് തോല്‍വി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി ഓപ്പണര്‍ ആയുഷ് മാത്രെ 117 പന്തില്‍ 181 റണ്‍സടിച്ചിരുന്നു. 15 ഫോറും 11 സിക്സും അടങ്ങുന്നതാണ് മാത്രെയുടെ വെടിക്കെട്ട് സെഞ്ചുറി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും കളിക്കാതിരുന്ന മത്സരത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് മുംബൈയെ നയിച്ചത്. ഓപ്പണര്‍ അംഗ്രിഷ് രഘുവംശി(66 പന്തില്‍ 56), എസ് എസ് ലാഡ്(39), പ്രസാദ് പവാര്‍(38) എന്നിവര്‍ തിളങ്ങിയപ്പോള്‍ എട്ടാമനായി ക്രീസിലിറങ്ങിയ ഷാര്‍ദ്ദുല്‍ താക്കൂര്‍ 28 പന്തില്‍ എട്ട് സിക്സും രണ്ട് ഫോറും പറത്തി നേടിയ 73 റണ്‍സാണ് മുംബൈയെ 400 കടത്തിയത്.

2024ലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇൻഫോ, 3 ഇന്ത്യൻ താരങ്ങൾ ടീമിൽ; ക്യാപ്റ്റനായി ബുമ്ര

വമ്പന്‍ ജയം നേടിയെങ്കിലും ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ മുംബൈ ഇപ്പോഴും മൂന്നാമതാണ്. അഞ്ച് കളികളില്‍ മൂന്ന് ജയമാണ് മുംബൈക്കുള്ളത്. അഞ്ചില്‍ നാലു ജയം വീതമുള്ള പഞ്ചാബ് ഒന്നാമതും കര്‍ണാടക രണ്ടാമതുമാണ്. വെള്ളിയാഴ്ച പുതുച്ചേരിക്കെതിരെ ആണ് മുംബൈയുടെ അടുത്ത മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!