വിജയ് ഹസാരെ ട്രോഫി: മുഹമ്മദ് ഷമി തിളങ്ങിയിട്ടും ബംഗാളിനെ വീഴ്ത്തി ഹരിയാനെ ക്വാര്‍ട്ടറില്‍

By Web Desk  |  First Published Jan 9, 2025, 5:16 PM IST

ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്താണ് ഹരിയാനയുടെ എതിരാളികള്‍.


വഡോദര: വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ ബംഗാളിനെ 72 റണ്‍സിന് വീഴ്ത്തി ഹരിയാന ക്വാര്‍ട്ടറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സടിച്ചപ്പോള്‍ ബംഗാള്‍ 43.1 ഓവറില്‍ 226 റണ്‍സിന് ഓള്‍ ഔട്ടായി. ശനിയാഴ്ട നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്താണ് ഹരിയാനയുടെ എതിരാളികള്‍.

ഹരിയാന ഉയര്‍ത്തിയ 299 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗാളിന് ഓപ്പണര്‍മാരായ അഭിഷേക് പോറലും(57), ക്യാപ്റ്റന്‍ സുദീപ് കുമാര്‍ ഗരാമിയും(36) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് അനുസ്തൂപ് മജൂംദാര്‍(36) മാത്രമെ ഭേദപ്പെട്ടെ പ്രകടനം പുറത്തെടുത്തുള്ളു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന അഭിമന്യു ഈശ്വരൻ(100 റണ്‍സെടുത്ത് നിരാശപ്പെടുത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ പിന്നീടാര്‍ക്കും വലിയ സ്കോര്‍ നേടാനായില്ല. ഹരിയാനക്ക് വേണ്ടി പാര്‍ത്ഥ് വാറ്റ്സ് 8 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജ് 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

Latest Videos

ഒരു 10 ടെസ്റ്റെങ്കിലും അവന്‍ തികച്ച് കളിക്കുമെന്ന് തോന്നുന്നില്ല, ഓസീസ് ഓപ്പണറെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരം

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹരിയാന പാര്‍ത്ഥ് വാറ്റ്സിന്‍റെയും(77 പന്തില്‍ 62), നിഷാന്ത് സന്ധുവിന്‍റെയും(67 പന്തില്‍ 64) എസ് പി കുമാറിന്‍റെയും(32 പന്തില്‍ 41*) ബാറ്റിംഗ് മികവിലാണ് മികച്ച സ്കോറിലെത്തിയത്. ബംഗാളിന് വേണ്ടി ഇന്ത്യൻ താരം മുഹമ്മദ് ഷമി 10 ഓവറില്‍ 61 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത് തിളങ്ങിയപ്പോള്‍ മുകേഷ് കുമാര്‍ 9 ഓവറില്‍ 46 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ മികവ് തെളിയിക്കാന്‍ ലഭിച്ച അവസരം മുഹമ്മദ് ഷമി മുതലാക്കിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 12നാണ് ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയത്. പേസര്‍ ജസ്പ്രീത് ബുമ്രക്ക് പരിക്കുള്ളതിനാല്‍ ഷമി ചാമ്പ്യൻസ് ട്രോഫി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!