ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇനി പാകിസ്ഥാനില്ല! യുഎസ് സൂപ്പര്‍ എട്ടില്‍; അയര്‍ലന്‍ഡിനെതിരായ മത്സരം മഴ മുടക്കി

By Web Team  |  First Published Jun 15, 2024, 4:49 AM IST

മൂന്ന് മണിക്കൂറോളം കാത്തുനിന്ന ശേഷം ആണ് അംപയര്‍മാര്‍ തീരുമാനം പ്രഖ്യാപിച്ചത്.


ഫ്‌ളോറിഡ: പാകിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. യുഎസ് - അയര്‍ലന്‍ഡ് മത്സരം മഴ മുടക്കിയതോടെയാണ് പാകിസ്ഥാന്‍ പുറത്താവുന്നത്. അയര്‍ലന്‍ഡിനെതിരെ ശേഷിക്കുന്ന ശേഷിക്കുന്ന മത്സരം ജയിച്ചാല്‍ പോലും പാകിസ്ഥാന് യുഎസിനെ മറികടക്കാനാവില്ല. ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയ യുഎസിന് അഞ്ച് പോയിന്റാണുള്ളത്. ഒരു മത്സരം ശേഷിക്കെ പാകിസ്ഥാന് രണ്ട് പോയിന്റും. അയര്‍ലന്‍ഡിനെതിരായ നാളത്തെ മത്സരം ജയിച്ചാലും പാകിസ്ഥാന് പരമാവധി 4 പോയിന്റേ നേടാനാകൂ.

മൂന്ന് മണിക്കൂറോളം കാത്തുനിന്ന ശേഷം ആണ് അംപയര്‍മാര്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്ക ചരിത്രം കുറിച്ച് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചു. അമേരിക്കയോടും ഇന്ത്യയോടും തോറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഫ്‌ലോറിഡയില്‍ 20വരെ മഴ തുടരുമെന്നതിനാല്‍ ഇന്ന് നടക്കേണ്ട ഇന്ത്യ-കാനഡ മത്സരവും വെള്ളത്തിലാകുമെന്നാണ് കരതുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മത്സരവേദിയായ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലും പരിസര പ്രദേശങ്ങളും പ്രളയസമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്. 

Latest Videos

സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ജര്‍മനി തുടങ്ങി! യൂറോ കപ്പില്‍ ആതിഥേയരുടെ ജയം ഒന്നിനെതിരെ അഞ്ച് ഗോളിന്

ഫോര്‍ട്ട് ലൗഡര്‍ഡെയിലില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും മഴപെയ്യാനുള്ള സാധ്യദ 98 ശതമാനമാണെന്നുമാണ് അക്യുവെതറിന്റെ പ്രവചനം. നഗരത്തില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡക്കെതിരെ അവസാന മത്സരത്തിനിറങ്ങുമ്പോഴും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. അമേരിക്കക്കെതിരെ മധ്യനിരയില്‍ ശിവം ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പുറത്തിരിക്കാനാണ് സാധ്യത. 

ബൗളിംഗ് നിരയില്‍ രവീന്ദ്ര ജഡേജക്ക് പകരം നാളെ കുല്‍ദീപ് യാദവിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. അമേരിക്കക്കെതിരെ ജഡേജ ഒരോവര്‍ പോലും പന്തെറിഞ്ഞിരുന്നില്ല. സ്പിന്‍ ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേല്‍ തുടരുമ്പോള്‍ പേസ് നിരയിലും മാറ്റത്തിന് സാധ്യത കുറവാണ്. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ തുടരും.

click me!