ഗ്രീനിന്റെ ചൂണ്ടുവിരലിനാണ് പരിക്ക്. എന്നിട്ടും ബാറ്റ് ചെയ്ത ഓള്‍റൗണ്ടര്‍ 177 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയിരുന്നു. സ്റ്റാര്‍ക്കിന്റെ നടുവിരലിലാണ് പരിക്കേല്‍ക്കുന്നത്. മുറിവേറ്റ വിരലുമായി അദ്ദേഹം പന്തെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് കടുത്ത നിരാശ. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ അവര്‍ക്ക് മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറോണ്‍ ഗ്രീന്‍ എന്നിവരുടെ സേവനം ലഭിക്കില്ല. രണ്ടാം ടെസ്റ്റിനിടെയേറ്റ പരിക്കാണ് ഇരുവര്‍ക്കും വിനനായയത്. ഇരുവര്‍ക്കും അവസാന ടെസ്റ്റ് നഷ്ടമാവുമെന്നുള്ള കാര്യം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സ്ഥിരീകിരിക്കുകയും ചെയ്തു.
മത്സരശേഷം കമ്മിന്‍സ് പറഞ്ഞതിങ്ങനെ... ''മെല്‍ബണിലെ കടുത്ത ചൂടിനെ അതിജീവിച്ച് ഡേവിഡ് വാര്‍ണറും നന്നായി ബാറ്റ് ചെയ്തു. സ്റ്റാര്‍ക്കും ഗ്രീനും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പരിക്കുമായിട്ടാണ് ഇരുവരും കളിച്ചത്. സിഡ്‌നിയില്‍ ഇരുവര്‍ക്കും കളിക്കാനാവില്ല. നഥാന്‍ ലിയോണ്‍ ഫീല്‍ഡിംഗിനിടെ ഗ്രൗണ്ടില്‍ വീണിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സിഡ്‌നിയില്‍ കളിക്കാന്‍ സാധിക്കും.'' കമ്മിന്‍സ് പറഞ്ഞു.
ഗ്രീനിന്റെ ചൂണ്ടുവിരലിനാണ് പരിക്ക്. എന്നിട്ടും ബാറ്റ് ചെയ്ത ഓള്‍റൗണ്ടര്‍ 177 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയിരുന്നു. സ്റ്റാര്‍ക്കിന്റെ നടുവിരലിലാണ് പരിക്കേല്‍ക്കുന്നത്. മുറിവേറ്റ വിരലുമായി അദ്ദേഹം പന്തെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നാലാം ദിനം ഇന്നിംഗ്‌സിനും 182 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 386 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു.
തെംബ ബാവുമയ്ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒന്ന് പൊരുതി നോക്കാനുള്ള കെല്‍പ്പുണ്ടായിരുന്നുള്ളൂ. 144 പന്തില്‍ ബാവുമ 65 റണ്‍സെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. സ്‌കോട്ട് ബോളണ്ടിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്കും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു. നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്.
10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്‌കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ 145 ഓവറില്‍ 575/8 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തത്. ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറിയുടെയും അലക്സ് ക്യാരിയുടെ സെഞ്ചുറിയുടെയും സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും കരുത്തിലാണ് ഓസീസ് സംഘം വന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.