2022ല്‍ ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോഴും ഹെഡ് സമാനമായ ആംഗ്യം കാട്ടിയിരുന്നുവെന്ന് ഓസീസ് മാധ്യമങ്ങളും കമന്‍റേറ്റര്‍മാരും ചൂണ്ടിക്കാട്ടിയിരുന്നു.
മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം കാണിച്ച വിവാദ ആക്ഷനെക്കുറിച്ച് പ്രതികരിച്ച് ഒടുവില്‍ പ്രതികരിച്ച് ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമാണെന്ന തരത്തില്‍ വമിര്‍ശനമുര്‍ന്നിരുന്നു. റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടളിക്കിയ ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ലെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു. ഇതിനിടെയാണ് ട്രിപ്പിള്‍ എം റേഡിയോക്ക് നല്‍കി അഭിമുഖത്തില്‍ ട്രാവിസ് ഹെഡ് തന്നെ വിശദീകരണുമായി എത്തിയത്.
മെല്‍ബണില്‍ ഞാന്‍ ബൗള്‍ ചെയ്യേണ്ടിവരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഗോള്‍ ടെസ്റ്റിലാവും ഞാനിനി ബൗള്‍ ചെയ്യേണ്ടിവരികയെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ബൗളിംഗിന് വിളിക്കുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ ഗോളില്‍ അടുത്ത വിക്കറ്റെടുക്കുന്നതുവരെ എന്‍റെ കൈവിരലുകല്‍ ഐസ് കപ്പിലിട്ട് സംരക്ഷിക്കുമെന്നാണ് ഞാന്‍ തമാശയായി കാണിച്ചത്-ഹെഡ് പറഞ്ഞു.
Travis Head was on fire in his chat with Triple M 🔥
LISTEN HERE: https://t.co/AK5HwarVWN pic.twitter.com/5SU15ahAU5
മെല്‍ബണ്‍ ടെസ്റ്റില്‍ 33 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളും റിഷഭ് പന്തും ചേര്‍ന്ന് 88 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി സമനില പ്രതീക്ഷ സമ്മാനിച്ചപ്പോഴാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പാര്‍ട് ടൈം സ്പിന്നറായ ട്രാവിസ് ഹെഡിനെ പന്തെറിയാന്‍ വിളിച്ചത്. അതുവരെ ക്ഷമയോടെ പ്രതിരോധിച്ചുനിന്ന റിഷഭ് പന്ത് ട്രാവിസ് ഹെഡിനെതിരെ പക്ഷെ കൂറ്റനടിക്ക് ശ്രമിച്ച് മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി പുറത്തായി. ഇതോടെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയും തുടങ്ങി. മത്സരത്തിന്‍റെ ഗതി മാറ്റിയത് ഈ വിക്കറ്റായിരുന്നു.
വിജയ് ഹസാരെ ട്രോഫി, നാഗാലാന്‍ഡിനെ തരിപ്പണമാക്കി മുംബൈയുടെ വെടിക്കെട്ട്, 189 റണ്‍സിന്‍റെ കൂറ്റൻ ജയം
2022ല്‍ ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോഴും ഹെഡ് സമാനമായ ആംഗ്യം കാട്ടിയിരുന്നുവെന്ന് ഓസീസ് മാധ്യമങ്ങളും കമന്‍റേറ്റര്‍മാരും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമാണെന്നും കുട്ടികളും സ്ത്രീകളുമെല്ലാം മത്സരം കാണുന്നുണ്ടെന്ന് ഹെഡ് മനസിലാക്കണമെന്നും മുന്‍താരം നവജ്യോത് സിദ്ദു വിമര്‍ശിച്ചിരുന്നു. റിഷഭ് പന്തിനെ മാത്രമല്ല 150 കോടി ഇന്ത്യക്കാരെ അപമാനിച്ചതിന് തുല്യമാണിതെന്നും സിദ്ദു വിമര്‍ശിച്ചിരുന്നു.
വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്‍റെ ഒരു തമാശയാണ്. അതാണ് റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചതെന്നായിരുന്നു ഇന്നലെ പാറ്റ് കമിന്‍സ് വിശദീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക