അഫ്ഗാനിസ്ഥാനില്‍ നിന്ന് റഹ്മാനുള്ള ഗുര്‍ബാസ്, റാഷിദ് ഖാന്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവരാണ് ടീമിലെത്തി.
ബാര്‍ബഡോസ്: ഐസിസിയുടെ ടി20 ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. ടി20 ലോകകപ്പിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ടീം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉള്‍പ്പെട്ട ടീമില്‍ വിരാട് കോലിക്കും റിഷഭ് പന്തിനും ഇടം നേടാനായില്ല. ഫൈനലില്‍ ഇന്ത്യയോട് തോറ്റ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഒരാള്‍ പോലും ആദ്യ പതിനൊന്നിലില്ല. മൂന്ന് അഫ്ഗാനിസ്ഥാന്‍ താരങ്ങളും വെസ്റ്റ്് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമീലെത്തി.
രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, അര്‍തഷ്ദീപ് സിംഗ് എന്നിവരാണ് ഐസിസിയുടെ ലോകോകപ്പ് ടീമിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് റഹ്മാനുള്ള ഗുര്‍ബാസ്, റാഷിദ് ഖാന്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവരാണ് ടീമിലെത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍, ഓസ്‌ട്രേലിയുടെ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസ് എന്നിവരും ടീമിലുണ്ട്.
undefined
ടൂര്‍ണമെന്റിലൊന്നാകെ 257 റണ്‍സാണ് രോഹിത് നേടിയത്. 36.71 ശരാശരിയും 156.7 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഓപ്പണിംഗില്‍ ഗുര്‍ബാസാണ് രോഹിത്തിന് കൂട്ട്. ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായ ഗുര്‍ബാസ് 35.12 ശരാശരിയില്‍ 281 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. മൂന്നാമതായി പുരാന്‍. 228 റണ്‍സ് അടിച്ചെടുച്ച പുരാന്‍ വിന്‍ഡീസിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. നാലാമന്‍ സൂര്യ. 199 റണ്‍സ് നേടിയ സൂര്യ രണ്ട് അര്‍ധ സെഞ്ചുറികളും നേടി.
ആ ചിത്രത്തില്‍ എല്ലാമുണ്ട്! സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ കുറിച്ച് രോഹിത് ശര്‍മ
ലോകകപ്പില്‍ സ്റ്റോയിനിസിന് ഓള്‍റൗണ്ട് മികവ് പുറത്തെടുക്കാനായിരുന്നു. 169 റണ്‍സും 10 വിക്കറ്റുാണ് താരത്തിന്റെ സമ്പാദ്യം. 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. പിന്നാലെ ഹാര്‍ദിക്കും. 11 വിക്കറ്റും 144 റണ്‍സും നേടിയ ഹാര്‍ദിക് ഇന്ത്യയുടെ എക്‌സ് ഫാക്റ്ററായിരുന്നു. സ്പിന്‍ ഔള്‍റൗണ്ടറായ അക്‌സറും ലോകകപ്പില്‍ തിളങ്ങി. ഒമ്പത് വിക്കറ്റും 92 റണ്‍സുമാണ് അക്‌സര്‍ അടിച്ചെടുത്തത്. ഫൈനലില്‍ നേടിയ 47 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി റാഷിദ് ഖാന്‍ ടീമിലെത്തി. 14 വിക്കറ്റാണ് അഫ്ഗാന്‍ സ്പിന്നര്‍ നേടിയത്. വാലറ്റത്ത് ബാറ്റിംഗിലും റാഷിദ് തിളങ്ങി. ടൂര്‍മെന്റിലെ താരമായിന്നു ബുമ്ര. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നന്ദി പറയേണ്ടത് ബുമ്രയ്ക്കാണ്. 8.26 ശരാശരിയിലും 4.17 ഇക്കണോമിയിലും 15 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഏഴിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 17 വിക്കറ്റുകള്‍ വീതം നേടിയ അര്‍ഷ്ദീപും ഫാറൂഖിയും മറ്റ് പേസര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ജെ 12-ാമന്‍.