വിരാട് കോലിയുടെയും ഷാരൂഖ് ഖാന്‍റേയും ആരാധകര്‍ തമ്മിലാണ് ഈ പൊരിഞ്ഞ പോര്
ബെംഗളൂരു: സാമൂഹ്യമാധ്യമങ്ങള്‍ സാധാരണയായി താരങ്ങളുടെ ആരാധകര്‍ തമ്മില്‍ വലിയ വാക്‌വാദങ്ങള്‍ക്ക് വേദിയാവുന്ന ഇടമാണ്. സച്ചിനാണോ കോലിയാണോ കേമന്‍, മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്നിങ്ങനെയൊക്കെയാണ് സാധാരണ ഗതിയില്‍ ആരാധകര്‍ ഏറ്റുമുട്ടാറ്. ഒരു കായിക താരത്തിന്‍റെയും ഒരു സിനിമാ താരത്തിന്‍റേയും ആരാധകര്‍ പരസ്‌പരം പോരാടിക്കുന്നത് നമ്മള്‍ മുമ്പ് കണ്ടിട്ടില്ല. ഇത്തരമൊരു പോരാട്ടമാണ് ഇപ്പോള്‍ ട്വിറ്ററിനെ ചൂടുപിടിപ്പിക്കുന്നത്.
വിരാട് കോലിയുടെയും ഷാരൂഖ് ഖാന്‍റേയും ആരാധകര്‍ തമ്മിലാണ് ഈ പൊരിഞ്ഞ പോര്. ആഗോളതലത്തില്‍ ഏറ്റവും പ്രശസ്‌തിയും വ്യക്തിത്വവും ഇവരില്‍ ആര്‍ക്കാണ് എന്ന ചോദ്യത്തെ ചൊല്ലിയായിരുന്നു ഈ തര്‍ക്കം. ഒരു ആരാധകന്‍ ആരംഭിച്ച ട്വിറ്റര്‍ പോളാണ് വലിയ പോരിലേക്ക് നയിച്ചത്. ഷാരൂഖ് ഖാന് ഇതിനകം 45.6 ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചപ്പോള്‍ വിരാട് കോലിക്ക് ലഭിച്ചത് 54.4 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇനിയും അവസാനിക്കാതെ രണ്ട് പേരുടേയും ആരാധകര്‍ തമ്മില്‍ കൊമ്പുകുലുക്കി പോരടിക്കുകയാണ് ഇപ്പോള്‍.
Who is a bigger personality and achiever globally ?
— Slog Sweep-189 (@SloggSweep)Highest liked tweet of Shah Rukh Khan is related to one and only Virat Kohli. These are the levels. pic.twitter.com/Ib0Lsw988E
— akshat (@ReignOfVirat)But believe me bro shah rukh khan has bigger fanbase than Virat Kohli pic.twitter.com/ufwD29lKHk
— Kevin (@imkevin149)Shah Rukh Khan Virat Kohli
Owner of Gets Owned by
5 Cricket Every Cricket
Teams Team pic.twitter.com/W2vkOqmN4S
Virat Kohli at Shah Rukh
Wankhede Khan at
Wankhede pic.twitter.com/ATRl2QUF22
undefined
വിരാട് കോലിയെ കുറിച്ചുള്ള ഒരു ട്വീറ്റിനാണ് ഷാരൂഖ് ഖാന് ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചത് എന്നായിരുന്നു ഒരു ആരാധകന്‍റെ കണ്ടെത്തല്‍. അതാണ് കോലിയുടെ ലെവല്‍ എന്ന് ഈ ഫാന്‍ വാദിക്കുന്നു. വിരാടിനേക്കാള്‍ ഫാന്‍ ഷാരൂഖിനാണ് എന്ന വാദവും ഇതിനിടെ കണ്ടു. ഷാരൂഖ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കം അഞ്ച് ക്ലബുകളുടെ ഉടമയാണ്, അതേസമയം കോലി എല്ലാ ടീമും സ്വന്തമാക്കുന്ന താരമാണ് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. വാംഖഡെയില്‍ ലോകകപ്പുമായി നില്‍ക്കുന്ന കോലിയുടെ ചിത്രം കാട്ടിയായിരുന്നു മറ്റൊരു ട്വീറ്റ്. എന്തായാലും കോലി-ഷാരൂഖ് ആരാധകര്‍ തമ്മിലുള്ള പോര് പൊടിപൊടിക്കുകയാണ്.
ഐപിഎല്‍ 2023 സൗജന്യമായി കാണാം! ഇതാ വഴികള്‍