ഇന്ത്യയുടെ ആക്രമണശൈലിക്ക് കാരണം ഗൗതം ഗംഭീര്‍ അല്ലെന്ന് സുനില്‍ ഗവാസ്കര്‍.
മുംബൈ: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മഴമൂലം മൂന്ന് ദിവസത്തോളം നഷ്ടമായിട്ടും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ മത്സരത്തിന് ഫലമുണ്ടാക്കിയതിന് കാരണം ഗൗതം ഗംഭീര്‍ കോച്ച് ആയ ശേഷം ടീം എടുക്കുന്ന ആക്രമണ സമീപനമാണെന്ന വിലയിരുത്തലുകള്‍ തള്ളി മുന്‍ താരം സുനില്‍ ഗവാസ്കര്‍. ഇംഗ്ലണ്ടിനായി ബ്രണ്ടന്‍ മക്കല്ലം അവതരിപ്പിച്ച ബാസ്ബോള്‍ പോലെ ഇത് ഇന്ത്യയ്ക്കായി ഗൗതം ഗംഭീര്‍ അവതരിപ്പിക്കുന്ന ഗംബോള്‍ ആണെന്ന വാദങ്ങളാണ് സുനില്‍ ഗവാസ്കര്‍ തള്ളിക്കളഞ്ഞത്. കളിക്കുന്ന കാലത്ത് മക്കല്ലം പിന്തുടര്‍ന്ന ശൈലിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റില്‍ നടപ്പാക്കിയതെങ്കില്‍ കളിക്കുന്ന കാലത്ത് ഗൗതം ഗംഭീര്‍ ഒരിക്കലും ആക്രമണ ക്രിക്കറ്റിന്‍റെ ആളായിരുന്നില്ലെന്ന് സുനില്‍ ഗവാസ്കര്‍ സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.
രണ്ട് ദിവസത്തിനുള്ളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം ഓള്‍ ഔട്ടാക്കി അതിവേഗ ബാറ്റിംഗ് കാഴ്ചവെച്ച് വിജയം പിടിച്ചെടുത്ത ഇന്ത്യയുടെ ശൈലി കഴിഞ്ഞ വര്‍ഷം വരെ നമ്മള്‍ കാണാത്തതാണെന്നത് ശരിയാണ്. എന്നാലിത് ഗൗതം ഗംഭീര്‍ പരിശീലകനായതുകൊണ്ട് ഉണ്ടായ മാറ്റമാണെന്ന് പറയാനാവില്ല. കാരണം, കളിക്കുന്ന കാലത്ത് ഒരിക്കലും ഗംഭീര്‍ ഇതുപോലെ കളിച്ചിട്ടില്ല. ഇതിന് പിന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ക്യാപ്റ്റനാണ് ടീമിന്‍റെ ബോസ് എന്നതിനാല്‍ തന്നെ ഇന്ത്യയുടെ ആക്രമണ ശൈലിയ ബോസ്ബോള്‍ എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെടുത്തില്ല, ആ സമയം സഞ്ജു മാത്രമാണ് കൂടെ നിന്നതെന്ന് സന്ദീപ് ശര്‍മ
ഗംഭീര്‍ പരിശീലകനായിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ പുതിയ ശൈലിയുടെ പിതൃത്വം അദ്ദേഹത്തിന് പതിച്ചു നല്‍കുന്നത് ഉന്നത നിലവാരത്തില്‍ പാദസേവ ചെയ്യുന്നതിന് തുല്യമാണ്. മക്കല്ലം ബാറ്റ് ചെയ്തിരുന്നത് പോലെ ഗംഭീര്‍ ഒരിക്കലും ബാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ആക്രമണ സമീപനത്തിന് എന്തെങ്കിലും ക്രെഡിറ്റ് നല്‍കണമെങ്കില്‍ അത് രോഹിത്തിന് മാത്രമാണെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഈ ശൈലിയെ ആ ബോള്‍, ഈ ബോള്‍ എന്നൊക്കെ വിളിക്കുന്നതിന് പകരം രോഹിത്തിന്‍റെ പേരിന്‍റെ ആദ്യക്ഷങ്ങള്‍ വെച്ച് ഗോഹിറ്റ് എന്ന് വിളിക്കുന്നതാണ് നല്ലത്. കുറച്ചുകൂടി ബുദ്ധിയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ബാസ്ബോള്‍ എന്നതിന് പകരം പുതിയ പേരുകളുമായി വരാതിയിരിക്കില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക