പരിക്കേറ്റാല്‍ പകരക്കാരെ കണ്ടെത്താന്‍ കൂടുതല്‍ സമയം! ഐപിഎല്ലില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ

By Web TeamFirst Published Sep 29, 2024, 7:10 PM IST
Highlights

അടുത്ത സീസണില്‍ ഒരു താരത്തിന് പരിക്കേറ്റാല്‍ ലീഗിലെ 12-ാം മത്സരം വരെ പകരക്കാരെ കണ്ടെത്താന്‍ സമയം നല്‍കും.

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും നിലനിര്‍ത്താവുന്നത് പരമാവധി അഞ്ച് താരങ്ങളെയാണ്. ഒരു താരത്തെ റൈറ്റ് ടു മാച്ച്(ആര്‍ടിഎം) വഴിയും സ്വന്തമാക്കാം. അതായത് ആറ് താരങ്ങളെ ഒരു ടീമിന് നിലനിര്‍ത്താം. ഇതില്‍ വിദേശ താരങ്ങളെന്നോ ഇന്ത്യന്‍ താരങ്ങളെന്നോ വ്യത്യാസമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുമ്പ് നാല് താരങ്ങളെ നിലനിത്താന്‍ അനുവദിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവുമെന്ന നിബന്ധന ഉണ്ടായിരുന്നു എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് അഞ്ച് വിദേശ താരങ്ങളെ വേണമെങ്കിലും ടീമുകള്‍ക്ക് നിലനിര്‍ത്താം.

ഇപ്പോള്‍ ഐപിഎല്‍ താരങ്ങളെ സംബന്ധിച്ച് മറ്റൊരു സുപ്രധാന വാര്‍ത്തകൂടി പുറത്തുവന്നിരിക്കുകയാണ്. അടുത്ത സീസണില്‍ ഒരു താരത്തിന് പരിക്കേറ്റാല്‍ ലീഗിലെ 12-ാം മത്സരം വരെ പകരക്കാരെ കണ്ടെത്താന്‍ സമയം നല്‍കും. നേരത്തെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് താരങ്ങളെ കണ്ടെത്തണമായിരുന്നു. ഈ നിയമത്തനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

Latest Videos

പുതിയ ഐപിഎല്‍ സീസണ്‍, സഞ്ജുവിന്റെ പ്രതിഫലം എത്രയായിരിക്കും? രാജസ്ഥാന്‍ റോയല്‍സ് ആരൊക്കെ നിലനിര്‍ത്തും?

റൈറ്റ് ടു മാച്ച് വഴി നിലനിര്‍ത്തുന്ന താരത്തെ ലേലത്തില്‍ ഏതെങ്കിലും ടീം വിളിക്കുന്ന വിലക്ക് നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. ടീമില്‍ നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളില്‍ ആദ്യത്തെ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയായിരിക്കും പ്രതിഫലം. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നല്‍കണം. ആറ് താരങ്ങളെയും നിലനിര്‍ത്തുകയാണെങ്കില്‍ ആ ടീമിന് ആര്‍ടിഎം ഉപയോഗിക്കാനാവില്ല. 

ആറ് താരങ്ങളെ നിലനിര്‍ത്തിയാല്‍ പരമാവധി 5 പേര്‍ മാത്രമെ ക്യാപ്ഡ് താരങ്ങള്‍ ആകാവു. അതിലും ഇന്ത്യന്‍ താരങ്ങളെന്നോ വിദേശ താരങ്ങളെന്നോ വ്യത്യാസമില്ല. നിലിനിര്‍ത്തുന്ന താരങ്ങളില്‍ പരമാവധി രണ്ട് അണ്‍ ക്യാപ്ഡ് താരങ്ങള്‍മാത്രമെ പാടുള്ളു. അണ്‍ക്യാപ്ഡ് താരത്തിന്റെ പരമാവധി താരമൂല്യം നാലു കോടിയായിരിക്കും.

click me!