അക്കാര്യം രോഹിത് ഓര്‍ത്തതേയില്ലേ? ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് വെട്ടിക്കുറക്കാന്‍ സാധ്യത

By Web Desk  |  First Published Dec 29, 2024, 9:27 PM IST

ഇന്ത്യക്ക് 82 ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ വേണ്ടിവന്നു.


മെല്‍ബണ്‍: തുടര്‍ച്ചയായ മൂന്നാം തവണവും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാമെന്നുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. മെല്‍ബണ്‍ ടെസ്റ്റിന് ശേഷം കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യയുടെ പോയന്റ് വെട്ടിക്കുറയ്ക്കാന്‍ സാധ്യത ഏറെയാണ്. മെല്‍ബണില്‍ ഒരു ഘട്ടത്തില്‍ ഓസീസിനെ 64 ഓവറില്‍ ഒമ്പതിന് 173 എന്ന നിലയില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പിന്നീട് ഓസ്‌ട്രേലിയയുടെ അവസാന വിക്കറ്റ് കൂട്ടുകെട്ട് 18 ഓവര്‍ കഴിഞ്ഞും ബാറ്റിംഗ് തുടരുകയാണ്. സ്‌കോട്ട് ബോളണ്ട് - നതാന്‍ ലിയോണ്‍ സഖ്യം ഇതുവരെ 18 ഓവര്‍ കളിച്ചു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ മൊത്തത്തില്‍ കളിച്ചത് 82 ഓവറുകളാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പതിന് 228 എന്ന നിലയിലാണ് ആതിഥേയര്‍.

ഇന്ത്യക്ക് 82 ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാന്‍ അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ വേണ്ടിവന്നു. നിശ്ചിത സമയത്ത് എറിഞ്ഞ് തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് തന്നെ ഇന്ത്യയുടെ പോയന്റ് വെട്ടികുറയ്ക്കാന്‍ സാധ്യയുണ്ട്. മൂന്ന് പോയന്റെങ്കിലും കുറച്ചേക്കും. അങ്ങനെ വന്നാല്‍ ഇന്ത്യ ഫൈനല്‍ കളിക്കാനുള്ള സാധ്യതകളും വിരളമാവും. അവസാന വിക്കറ്റ് കൂട്ടുകെട്ട് തന്നെയാണ് ഇന്ത്യയുടെ വഴിയടയ്ക്കുന്നത്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ പ്രധാനമായും പേസര്‍മാരെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉപയോഗിച്ചതും. സ്വാഭാവികമായും ദൈര്‍ഘ്യം കൂടി. വളരെ കുറച്ച് ഓവറുകള്‍ മാത്രമാണ് സ്പിന്നര്‍മാര്‍ എറിഞ്ഞത്. 

Latest Videos

'ബുമ്രയോട് ഒരോവര്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ട് രോഹിത്, വയ്യെന്ന് ബുമ്ര'; ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

ഐസിസി നിയമങ്ങള്‍ അനുസരിച്ച് ഓരോ ടീമിനും നിശ്ചിത സമയത്തില്‍ കുറവുണ്ടായാല്‍ ഒരു ഡബ്ല്യുടിസി പോയന്റ് നഷ്ടമാകും. കുറഞ്ഞ ഓവര്‍ നിരക്കിന് നേരത്തെ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളുടെ പോയിന്റ് വെട്ടികുറച്ചിരിന്നു. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നിശ്ചിത സമയത്ത് മൂന്നോവര്‍ കുറച്ചാണ് എറിഞ്ഞിരുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരു ടീമുകള്‍ക്ക് 3 പോയന്റ് വീതം നഷ്ടമായി. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പോയന്റുകള്‍ വെട്ടിക്കുറച്ചതിനെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചു. 10 മണിക്കൂറിനുള്ളില്‍ മത്സരം പൂര്‍ത്തിയായെന്നും പിന്നെയും സമയം ബാക്കി ഉണ്ടായിരുന്നുവെന്നും സ്റ്റോക്‌സ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

അതേസമയം, മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാളും ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ വിദൂരത്താവും. പിന്നീട് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് എന്തായാലും ജയിക്കേണ്ടി വരും. മാത്രമല്ല, ഓസ്‌ട്രേലിയ വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്ന രണ്ട് ടെസ്റ്റുകളും ജയിക്കാനും പാടില്ല. ഇനി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-1 സമനിലയില്‍ അവസാനിച്ചാലും ഇന്ത്യക്ക് നേരിയ സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക 1-0ത്തിന് പരമ്പര സ്വന്തമാക്കണമെന്ന് മാത്രം. ഇനി 2-0ത്തിന് ശ്രീലങ്ക ജയിച്ചാല്‍ അവരും ഫൈനലിലെത്താന്‍ സാധ്യത ഏറെയാണ്.

കോണ്‍സ്റ്റാസിന്റെ കിളി പറത്തി ബുമ്ര! ബൗള്‍ഡാക്കിയ ശേഷം ഓസീസ് താരത്തിന്റെ തന്നെ ആഘോഷം അനുകരിച്ച് യാത്രയാക്കി

മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ഫൈനല്‍ കളിക്കണമെങ്കില്‍ ഇന്ത്യ മെല്‍ബണിലും സിഡ്‌നിയിലും ജയിക്കണം. പരമ്പര 3-1ന് സ്വന്തമാക്കായില്‍ ഇന്ത്യക്ക് ഫൈനലിലെത്താം. 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താനുള്ള വഴിയുണ്ട്. അപ്പോള്‍, ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്ട്രേലിയ ഒരു മത്സരം തോല്‍ക്കണം. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. ഒമ്പത് ജയവും ആറ് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടില്‍. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. 15 മത്സങ്ങളില്‍ ഒമ്പത് ജയമാണ് ഓസീസിന്. നാലെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. 58.89 പോയിന്റ് ശതമാനവും ഓസീസിനുണ്ട്.

click me!