ടെന്നിസ് പ്രിയരായ കോലി അടക്കമുള്ള താരങ്ങൾ മറ്റന്നാൾ മുതൽ ജൂലൈ 11ന് അവസാനിക്കുന്ന വിംബിൾഡണിന് ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷമുള്ള 20 ദിവസത്തെ ഇടവേള ആഘോഷമാക്കാൻ ടീം ഇന്ത്യ. ലണ്ടനിൽ തങ്ങുന്ന ടീം അംഗങ്ങൾ വിംബിൾഡൺ, യൂറോ കപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ജൂലൈ 14വരെ അവധിയുണ്ട് ഇന്ത്യൻ താരങ്ങൾക്ക്. അടുത്തമാസം നാലിന് ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഡെറമിൽ താരങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞ് സന്നാഹ മത്സരം കളിക്കും. അതിനുമുമ്പ് ടീം അംഗങ്ങൾക്ക് സര്‍വ സ്വാതന്ത്ര്യവും നൽകിയിരിക്കുകയാണ് ബിസിസിഐ. ലണ്ടനിൽ ബിസിസിഐ ചെലവിൽ തങ്ങുന്ന താരങ്ങളും കുടുംബാംഗങ്ങൾക്കും സ്വന്തം ചെലവിൽ അവധി ആഘോഷിക്കാം.
ടെന്നിസ് പ്രിയരായ കോലി അടക്കമുള്ള താരങ്ങൾ മറ്റന്നാൾ മുതൽ ജൂലൈ 11ന് അവസാനിക്കുന്ന വിംബിൾഡണിന് ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചിലര്‍ വെംബ്ലിയിൽ യൂറോ കപ്പിന് ടിക്കറ്റ് നോക്കുന്നു. മറ്റ് ചിലര്‍ക്ക് സ്കോട്‍ലൻഡിലേക്ക് പോകാൻ പദ്ധതി. പരമാവധി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇഷ്‍ടപ്പെടുന്ന ആർ അശ്വിനെ പോലുള്ളവര്‍ക്ക് അങ്ങനെയുമാകാം. അശ്വിനൊപ്പം സതാംപ്‍ടണിൽ ഉണ്ടായിരുന്നു ഭാര്യ പ്രീതിയും മകളും.
കൊവിഡ് പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്ത ഇംഗ്ലണ്ടിൽ ആഘോഷം അതിരുവിടരുതെന്നും ബിസിസിഐ മുന്നറിയിപ്പുണ്ട്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാകും ടീം അംഗങ്ങൾ ഒരുമിച്ച് കൂടുകയെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് തൊട്ടു പിന്നാലെ ടി20 ലോകകപ്പ് ദുബായില്‍ തുടങ്ങും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona