മുൻകരുതൽ ഐസൊലേഷനിലുള്ള രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, നവദീപ് സെയ്നി എന്നിവരും ടീമിനൊപ്പമുണ്ടാവും.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായി ഇന്ത്യൻ ടീം നാളെ സിഡ്നിയിലേക്ക് പുറപ്പെടും. മെൽബണിൽ നിന്നാണ് ടീം ചാർട്ടേഡ് വിമാനത്തിൽ സിഡ്നിയിലേക്ക് തിരിക്കുക.
മുൻകരുതൽ ഐസൊലേഷനിലുള്ള രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, നവദീപ് സെയ്നി എന്നിവരും ടീമിനൊപ്പമുണ്ടാവും. മെൽബണിലെ റസ്റ്റോറന്റിൽ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയതോടെയാണ് അഞ്ച് താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റിയത്.
undefined
വ്യാഴാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ജയിച്ചു. പരമ്പരയിൽ നാല് മത്സരങ്ങളാണുള്ളത്.
ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; തുടര്‍ ചികില്‍സ നാളെ തീരുമാനിക്കും
അതേസമയം ബ്രിസ്‌ബേനില്‍ നടക്കേണ്ട നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലായി. ബ്രിസ്‌ബേനില്‍ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്റെ നിലപാട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കില്ലെങ്കില്‍ ബ്രിസ്‌ബേനിലേക്ക് വരരുതെന്ന് ക്വീന്‍സ്‍ലന്‍ഡ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ഇനിയും ക്വാറന്റൈന്‍ താങ്ങാനാവില്ല; ഓസ്‌ട്രേലിയ- ഇന്ത്യ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍