ഷമി കായികക്ഷമത വീണ്ടെടുത്തില്ല, ഓസീസ് പര്യടനത്തിനില്ല! അശ്വിന് പകരം തനുഷ് ടീമിനൊപ്പം ചേരും

By Web Team  |  First Published Dec 23, 2024, 7:32 PM IST

അശ്വിന് പകരമാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.


മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി. അശ്വിന് പകരമാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ അവസാനം രവിചന്ദ്രന്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നീക്കം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമായ 26 കാരന്‍. 

മൂന്നാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം മെല്‍ബണില്‍ ടീമിനൊപ്പം ചേരും. നിലവില്‍ അഹമ്മദാബാദിലുള്ള കൊട്ടിയാന്‍ മുംബൈയിലേക്ക് മടങ്ങും, അവിടെ നിന്ന് ചൊവ്വാഴ്ച മെല്‍ബണിലേക്ക് വിമാനം കയറും. അടുത്തിടെ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു താരം. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൊട്ടിയാന്‍ 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്. 

Latest Videos

undefined

2023-24ല്‍ മുംബൈ രഞ്ജി ട്രോഫി നേടുമ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള പുരസ്‌കാരം അദ്ദേഹം നേടി. അവിടെ അദ്ദേഹം 41.83 ശരാശരിയില്‍ 502 റണ്‍സും 16.96 ശരാശരിയില്‍ 29 വിക്കറ്റുമാണ് കൊട്ടിയാന്‍ വീഴ്ത്തിയത്.

ഷമി ഓസ്‌ട്രേലിയന്‍ പര്യടനത്തിനില്ല

ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഷമി ഓസ്‌ട്രേലിയന്‍ പര്യടനത്തിന് അയക്കേണ്ടെന്നും തീരുമാനിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നതിനിടെ താരത്തിന് വീണ്ടും പരിക്കേറ്റിരുന്നു. ഇടത് കാല്‍മുട്ടില്‍ ചെറിയ വീക്കം അനുഭവപ്പെട്ടതായി തിങ്കളാഴ്ച്ച പുറത്തിറക്കിയ മാധ്യമക്കുറിപ്പില്‍ ബിസിസിഐ സ്ഥിരീകരിച്ചു. നേരിയ പരിക്ക് ഒള്ളുവെങ്കിലും ടെസ്റ്റ് കളിക്കാന്‍ യോഗ്യനല്ലെണ് വിലയിരുത്തല്‍. ബംഗാളിന്റെ രഞ്ജി ട്രോഫി മത്സരത്തോടെയാണ് 34-കാരന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. 43 ഓവര്‍ ബൗള്‍ ചെയ്ത ഷമി, പിന്നീട് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിന്റെ എല്ലാ കളികളും കളിച്ചു. ഇതിനിടയില്‍, ഓസ്ട്രേലിയയിലെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള പേസറുടെ പുരോഗതി നിരീക്ഷിക്കാന്‍ ബിസിസിഐ മെഡിക്കല്‍ ടീമും ഷമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
 

ഇഷാന്‍ കിഷന് വെടിക്കെട്ട് സെഞ്ചുറി, നഷ്ടമായത് രണ്ട് വിക്കറ്റ് മാത്രം! 28.3 ഓവറില്‍ മത്സരം തീര്‍ത്ത് ജാര്‍ഖണ്ഡ്

click me!