ഈ ടീം ആദ്യ റൗണ്ടില്‍ പുറത്തായില്ലെങ്കിലാണ് അത്ഭുതം; പാക് ടീം സെലക്ഷനെതിരെ അക്തര്‍

By Gopala krishnan  |  First Published Sep 16, 2022, 11:09 AM IST

ടീം സെലക്ഷനില്‍ ബാറ്റിംഗ് പരിശീലകനായ മുഹമ്മദ് യൂസഫിന് എന്തെങ്കിലും പങ്കുള്ളതായി തോന്നുന്നില്ല. ടീമിലെടുത്ത ഇഫ്തിഖര്‍ അഹമ്മദ് മിസ്ബാ ഉള്‍ ഹഖിന്‍റെ രണ്ടാം പതിപ്പാണ്. നമ്മുടെ ടീമില്‍ റിസ്‌വാനുണ്ട്. ഇപ്പോഴിതാ അവന് കൂട്ടായി ഇഫ്തീഖറും എത്തിയിരിക്കുന്നു. ഈ ടീമും വെച്ച് ആദ്യ റൗണ്ടില്‍ നമ്മള്‍ പുറത്താവും. നമ്മുടെ ബാറ്റിംഗിന് ആഴമില്ല. നമ്മുടെ ക്യാപ്റ്റനും ഈ ഫോര്‍മാറ്റിന് ഒട്ടും യോജിച്ച ആളല്ല. അദ്ദേഹത്തിന് എല്ലായ്പ്പോഴും ക്ലാസിക് കവര്‍ ഡ്രൈവുകള്‍ കളിച്ചാല്‍ മതി. എപ്പോഴും ക്ലാസിക് ആയിരുന്നാല്‍ മതി.

കറാച്ചി: ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാല പാക് ക്രിക്കറ്റ് ലോകത്തുണ്ടായ പൊട്ടലും ചീറ്റലും അവസാനിക്കുന്നില്ല. ഇന്നലെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാക് ടീമിന്‍റെ ചീഫ് സെലക്ടറായ മുഹമ്മദ് വസീമിനെതിരെ മുന്‍ താരം ഷൊയൈബ് അക്തര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

പാക് ടീം ചീഫ് സെലക്ടറായ മുഹമ്മദ് വസീം ശരാശരിക്കാരനാണ് അപ്പോള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന ടീമും അങ്ങനെ ആവനാനെ തരമുള്ളൂവെന്ന് അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. തന്‍റെ അടുത്ത സഹൃത്താണെങ്കിലും ടി20 ക്രിക്കറ്റിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തയാളാണ് പാക് പരിശീലകനായ സഖ്‌ലിയന്‍ മുഷ്താഖ് എന്നും അക്തര്‍ തുറന്നടിച്ചു. ഇങ്ങനെയൊരു ടീമിനെയുംകൊണ്ട് ലോകകപ്പിന് പോയാല്‍ ഈ ടീം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായില്ലെങ്കിലും അത്ഭുതപ്പേടേണ്ടതുള്ളു.

Latest Videos

'ചീഫ് സെലക്ടറുടെ ചീപ്പ് സെലക്ഷന്‍', പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആമിര്‍

ടീം സെലക്ഷനില്‍ ബാറ്റിംഗ് പരിശീലകനായ മുഹമ്മദ് യൂസഫിന് എന്തെങ്കിലും പങ്കുള്ളതായി തോന്നുന്നില്ല. ടീമിലെടുത്ത ഇഫ്തിഖര്‍ അഹമ്മദ് മിസ്ബാ ഉള്‍ ഹഖിന്‍റെ രണ്ടാം പതിപ്പാണ്. നമ്മുടെ ടീമില്‍ റിസ്‌വാനുണ്ട്. ഇപ്പോഴിതാ അവന് കൂട്ടായി ഇഫ്തീഖറും എത്തിയിരിക്കുന്നു. ഈ ടീമും വെച്ച് ആദ്യ റൗണ്ടില്‍ നമ്മള്‍ പുറത്താവും. നമ്മുടെ ബാറ്റിംഗിന് ആഴമില്ല. നമ്മുടെ ക്യാപ്റ്റനും ഈ ഫോര്‍മാറ്റിന് ഒട്ടും യോജിച്ച ആളല്ല. അദ്ദേഹത്തിന് എല്ലായ്പ്പോഴും ക്ലാസിക് കവര്‍ ഡ്രൈവുകള്‍ കളിച്ചാല്‍ മതി. എപ്പോഴും ക്ലാസിക് ആയിരുന്നാല്‍ മതി.

മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെലക്ടര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല. ഫഖര്‍ സമനെ ഓപ്പണിംഗ് ഇറക്കി ബാബറിനെ ബാറ്റിംഗ് നിരയില്‍ താഴെയിറക്കിയിരുന്നെങ്കില്‍ ഒരുപരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നു. അതിന് ഫഖര്‍ സമനെ 15 അംഗ ടീമിലെടുക്കാതെ റിസര്‍വ് താരമായാണ് ടീമിലെടുത്തിരിക്കുന്നത്. ഫഖറിനെ ആദ്യ ആറോവറില്‍ കളിപ്പിക്കൂവെന്ന് താന്‍ ഒരു നൂറുതവണയെങ്കിലും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ബാബറിന് എല്ലായ്പ്പോഴും ഓപ്പണറായി ഇറങ്ങണമെന്നും അക്തര്‍ വ്യക്തമാക്കി.

ഷഹീന്‍ അഫ്രീദിയുടെ ചികിത്സക്ക് പാക് ബോര്‍ഡ് ചില്ലിക്കാശ് നല്‍കിയില്ലെന്ന് വെളിപ്പെടുത്തി ഷാഹിദ് അഫ്രീദി

ഇന്നലെയാണ് ടി20 ലോകകപ്പിനുള്ള 15 അംഗ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്.

ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം: Babar Azam (c), Shadab Khan (vc), Asif Ali, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood, Usman Qadir

റിസര്‍വ് താരങ്ങള്‍: Fakhar Zaman, Mohammad Haris, Shahnawaz Dahani

click me!