ഈ മാസം 17ന് ഇംഗ്ലണ്ടിനെതിരെയും 19ന് അഫ്ഗാനെതിരെയുമുള്ള പാക്കിസ്ഥാന്‍റെ സന്നാഹ മത്സരങ്ങളില്‍ അഫ്രീദി കളിക്കും. ഇതിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ അഫ്രീദി കളിക്കുമോ എന്ന് പറയാനാകു.
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഈ മാസം 23ന് മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തില്‍ പാക് ടീമിന്‍റെ ബൗളിംഗിനെ നയിക്കാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെത്തുമോ എന്ന ആശങ്കക്ക് മറുപടി നല്‍കി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഷഹീന്‍ അഫ്രീദിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരിക്കില്‍ നിന്ന് മോചിതനായ അഫ്രീദി 90 ശതമാനം ശാരീരികക്ഷമത കൈവരിച്ചു കഴിഞ്ഞുവെന്നും റമീസ് രാജ പറഞ്ഞു.
സന്നാഹമത്സരങ്ങളില്‍ എങ്ങനെ പന്തെറിയുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യക്കെതിരെ അഫ്രീദി കളിക്കുമോ എന്ന് പറയാനാകുവെന്നും റമീസ് രാജ പറഞ്ഞു. ഈ മാസം 17ന് ഇംഗ്ലണ്ടിനെതിരെയും 19ന് അഫ്ഗാനെതിരെയുമുള്ള പാക്കിസ്ഥാന്‍റെ സന്നാഹ മത്സരങ്ങളില്‍ അഫ്രീദി കളിക്കും. ഇതിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ അഫ്രീദി കളിക്കുമോ എന്ന് പറയാനാകു. അഫ്രീദിയുമായും അദ്ദേഹത്തിന്‍റെ ഡോക്ടര്‍മാരുമായും നിരന്തരം സമ്പര്‍ക്കത്തിലാണെന്നും അഫ്രീദി 90 ശതമാനം കായികക്ഷമത കൈവരിച്ചു കഴിഞ്ഞുവെന്നും റമീസ് രാജ പറഞ്ഞു.
ഹൈപ്പ് ഒക്കെ അവിടെ നില്‍ക്കട്ടെ; ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചാഹലിന് ചിലത് പറയാനുണ്ട്
എന്നാല്‍ കാല്‍മുട്ടിനേല്‍ക്കുന്ന പരിക്കുകള്‍ സങ്കീര്‍ണമായതിനാല്‍ സന്നാഹ മത്സരങ്ങളില്‍ കളിച്ചശേഷവും വേദന അനുഭവപ്പെടുന്നില്ലെങ്കില്‍ മാത്രമെ അഫ്രീദിയെ ഇന്ത്യക്കെതിരെ കളിപ്പിക്കു. അഫ്രീദി തയാറാണെങ്കില്‍ കളിപ്പിക്കാന്‍ ഞങ്ങള്‍ തയാറാണ്. ലോകകപ്പില്‍ പാക്കിസ്ഥാന്‍ കിരീടം നേടാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും മികച്ച ടീമാണ് ഇത്തവണത്തേതെന്നും റമീസ് രാജ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ആയിരുന്നു. തുടക്കത്തിലെ രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡക്കാക്കിയ അഫ്രീദി പിന്നാലെ കെ എല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യയുടെ തല തകര്‍ത്തു. അവസാനം വരെ പൊരുതി അര്‍ധസെഞ്ചുറി നേടി വിരാട് കോലിയെ കൂടി പുറത്താക്കി അഫ്രീദി മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യയുടെ കുതിപ്പ് തടഞ്ഞു. 20 ഓവറില്‍ 151 റണ്‍സ് മാത്രം നേടിയ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ 10 വിക്കറ്റിന്‍റെ വിജയം നേടി. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍റെ ആദ്യ ജയമായിരുന്നു ഇത്.