ടി20 ലോകകപ്പ്: ആന്ദ്രെ റസലിനെയും നരെയ്നെയും ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി വിന്‍‍ഡീസ്

By Gopala krishnan  |  First Published Sep 15, 2022, 1:34 PM IST

ഈ വര്‍ഷമാദ്യം ആന്ദ്രെ റസലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ പ്രകടനങ്ങളില്‍ സെലക്ടര്‍മാര്‍ തൃപ്തരല്ലെന്നും ഹെയ്ന്‍സ് പറഞ്ഞു. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ റസലിനായിട്ടില്ല. അതുകൊണ്ടാണ് ഫോമിലുള്ള മറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.


ബാര്‍ബഡോസ്: അടുത്ത മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും അധികം നിരാശരാക്കിയത് വെടിക്കെട്ട് ബാറ്ററായ ആന്ദ്രെ റസലിന്‍റെയും സ്പിന്നര്‍ സുനില്‍ നരെയ്നിന്‍റെയും അസാന്നിധ്യങ്ങളായിരുന്നു. ഇരുവരും വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ സജീവമാണെങ്കിലും ലോകകപ്പിനുള്ള വിന്‍ഡീസ് ടീമില്‍ ഇല്ലാത്തത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.

കെയ്റോണ്‍ പൊള്ളാര്‍ഡും ഡ്വയിന്‍ ബ്രാവോയുമെല്ലാം വിരമിച്ച പശ്ചാത്തലത്തില്‍ ടി20 ക്രിക്കറ്റില്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരമായിരുന്നു റസല്‍. എന്നാല്‍ റസലിന്‍റെ ഫോമില്‍ തൃപ്തരല്ലാത്തതിനാലാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് വിന്‍ഡീസ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ താരവുമായ ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു. റസല്‍ നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലാണ് റസല്‍ അവസാനമായി വിന്‍ഡീസ് കുപ്പായത്തില്‍ കളിച്ചത്.

Latest Videos

ടി20 ലോകകപ്പ്: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, റസലും നരെയ്നുമില്ല

ഈ വര്‍ഷമാദ്യം ആന്ദ്രെ റസലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ പ്രകടനങ്ങളില്‍ സെലക്ടര്‍മാര്‍ തൃപ്തരല്ലെന്നും ഹെയ്ന്‍സ് പറഞ്ഞു. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ റസലിനായിട്ടില്ല. അതുകൊണ്ടാണ് ഫോമിലുള്ള മറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

സുനില്‍ നരെയ്ന്‍ വിന്‍ഡീസിനായി കളിക്കാന്‍ തയാറാണോയെന്ന  കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും ഇത്തരത്തില്‍ യാതൊരു അറിയിപ്പും സെലക്ടര്‍മാര്‍ക്ക് നരെയ്നിന്‍റെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ലെന്നും ഹെയ്ന്‍സ് പറഞ്ഞു. ക്യാപ്റ്റന്‍ നിക്കോളാസ് പുരാനുമായും നരെയ്ന്‍ യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ല. ലഭ്യമായ വിവരം വെച്ച് അദ്ദേഹത്തിന് വിന്‍ഡീസിനായി കളിക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നതെന്നും ഹെയ്ന്‍സ് പറഞ്ഞു.

വലത് മുഷ്ടി ചുരുട്ടി വിറപ്പിച്ച് ഉത്തപ്പയുടെ മറക്കാനാവാത്ത ഒരു സെലിബ്രേഷനുണ്ട്; ജിതേഷ് മംഗലത്ത് എഴുതുന്നു

അതേസമയം, എവിന്‍ ലൂയിസിനെ ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ടീമിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെയും ഹെയ്ന്‍സ് ന്യായീകരിച്ചു. ലൂയിസ് വിന്‍ഡീസിന്‍റെ ഏറ്റവും മികച്ച ഏകദിന ബാറ്ററാണെന്നും സെലക്ഷന് മുമ്പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വിന്‍ഡീസിനായി പൂര്‍ണമായും സമര്‍പ്പിക്കാന്‍ ലൂയിസ് തയാറാണെന്നും ഹെയ്ന്‍സ് പറഞ്ഞു. കളിക്കാര്‍ അവരുടെ സാഹചര്യങ്ങള്‍ സെലക്ടര്‍മാരെ അറിയിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവരില്‍ പലരെയും ടീമിലേക്ക് പരിഗണിക്കുമെന്നും ഹെയ്ന്‍സ് വ്യക്തമാക്കി.

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം: Nicholas Pooran (c), Rovman Powell (vc), Yannic Cariah, Johnson Charles, Sheldon Cottrell, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Evin Lewis, Kyle Mayers, Obed Mccoy, Raymon Reifer, Odean Smith.

click me!