ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.
ദുബായ്: ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്കുശേഷം ടി20 ലോകകപ്പിന് ദുബായ് വേദിയാവും. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍. ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തുടങ്ങുകയെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ദുബായില്‍ തുടങ്ങുക.
ടി20 ലോകകപ്പ് വേദി ദുബായിലായിരിക്കുമെന്നകാര്യം ബിസിസിഐ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ ദുബായിയില്‍ ബിസിസിഐ തുടങ്ങിക്കഴിഞ്ഞു. നിലവിലെ തിരുമാനമനുസരിച്ച് ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ദുബായിയും ഒമാനുമാകും വേദിയാവുക.
ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാകും ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. യുഎഇയിലും ദുബായിലും അബുദാബിയിലുമാവും സൂപ്പര്‍ 12 പോരാട്ടങ്ങള്‍.
ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍. ജൂണ്‍ 28ന് മുമ്പ് ലോകകപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ഐസിസി ബിസിസിഐക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം, കൊവിഡ‍് വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് ദുബായിലേക്ക് മാറ്റുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു.