ബുമ്രയുടെ പകരക്കാരനെ അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, രവി ബിഷ്ണോയ് എന്നിവരും ഇന്ത്യന്‍ സംഘത്തിനൊപ്പം യാത്രി തിരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ ഇത് പൂര്‍ത്തിയായ ശേഷമെ ഇവര്‍ ഓസ്ട്രേലിയയിലേക്ക് പോകു.
മുംബൈ: ഓസ്ട്രേലിയയില്‍ ഈ മാസം 16ന് തുടങ്ങുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 14 അംഗ ഇന്ത്യന്‍ ടീമും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സപ്പോര്‍ട്ട് സ്റ്റാഫും അടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തിലേക്ക് യാത്ര തിരിച്ചത്. ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കാത്തതിനാലാണ് ഇന്ത്യന്‍ ടീം 14 പേരുമായി ലോകകപ്പിന് പോകുന്നത്.
ബുമ്രയുടെ പകരക്കാരനെ അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, രവി ബിഷ്ണോയ് എന്നിവരും ഇന്ത്യന്‍ സംഘത്തിനൊപ്പം യാത്രി തിരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ ഇത് പൂര്‍ത്തിയായ ശേഷമെ ഇവര്‍ ഓസ്ട്രേലിയയിലേക്ക് പോകു.
ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി, സൂപ്പര്‍ ഓള്‍ റൗണ്ടര്‍ പരിക്കേറ്റ് പുറത്ത്
Picture perfect 📸
Let's do this , here we come ✈️ pic.twitter.com/XX7cSg3Qno
എന്നാല്‍ നെറ്റ് ബൗളര്‍മായ ഉമ്രാന്‍ മാലിക്കും ചേതന്‍ സക്കറിയയും കുല്‍ദീപ് സെന്നും ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയിട്ടുണ്ട്. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ഇന്ത്യന്‍ ടീം ക്യാംപ് ചെയ്യുക. 16വരെ പെര്‍ത്തിലെ ബൗണ്‍സുള്ള പിച്ചുകളില്‍ പരിശീലനം നടത്തിയശേഷം 17ന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തില്‍ കളിക്കാനായി ഇന്ത്യന്‍ ടീം ബ്രിസ്ബേനിലേക്ക് പോകും.
ഷമിയാകുമോ ബുമ്രയുടെ പകരക്കാരന്‍
Australia bound ✈️. Exciting times ahead. ✌️ pic.twitter.com/KtmertwefU
— Virat Kohli (@imVkohli)സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള മുഹമ്മദ് ഷമിയാകും ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും ഷമിയുടെ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ടീം മാനേജ്മെന്‍റിന് ആശങ്കയുണ്ട്. അടുത്തിടെ കൊവിഡ് ബാധിതനായ ഷമിയോടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റിന് എത്താന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം അനുസരിച്ചെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിക്കു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant, Dinesh Karthik, Hardik Pandya, R Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Harshal Patel, Arshdeep Singh.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: Mohammad Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.
നെറ്റ് ബൗളര്‍മാര്‍: Umran Malik, Chetan Sakariya, Kuldeep Sen