ടി20 ലോകകപ്പിന് മുമ്പ് ഐസിസി റാങ്കിംഗില്‍ ഒന്നാം റാങ്ക് ഉറപ്പാക്കി സൂര്യകുമാര്‍; റിസ്‌വാന് തിരിച്ചടി

By Gopala krishnan  |  First Published Oct 3, 2022, 7:11 PM IST

ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടുകയും ഇഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20കളില്‍ ഒന്നില്‍ റിസ്‌വാന്‍ കളിക്കാതിരിക്കുകയും രണ്ടാമത്തേതില്‍ 1 റണ്ണെടുത്ത് പുറത്താകുകയും ചെയ്തതോടെയാണ് സൂര്യകുമാറിന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമൊരുങ്ങിയത്.


ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഐസിസി ട20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി. നിലവില്‍ പാക് ബാറ്ററായ മുഹമ്മദ് റിസ്‌വാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റിസ്‌വാന്‍.

എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനാവാതിരുന്ന സൂര്യ അവസാന മത്സരത്തില്‍ 69 റണ്‍സടിച്ച് ബാറ്റിംഗ് റാങ്കിംഗില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തത്തിയിരുന്നു. ഇതിനൊപ്പം 800 റേറ്റിംഗ് പോയന്‍റെന്ന നേട്ടവും സൂര്യ സ്വന്തമാക്കി.

Latest Videos

undefined

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20; കോലിക്കും രാഹുലിനും വിശ്രമം, ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണി

ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടുകയും ഇഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20കളില്‍ ഒന്നില്‍ റിസ്‌വാന്‍ കളിക്കാതിരിക്കുകയും രണ്ടാമത്തേതില്‍ 1 റണ്ണെടുത്ത് പുറത്താകുകയും ചെയ്തതോടെയാണ് സൂര്യകുമാറിന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമൊരുങ്ങിയത്.

നിലവില്‍ സൂര്യകുമാറിന് 801 റേറ്റിംഗ് പോയന്‍റും റിസ്‌വാന് 861 റേറ്റിംഗ് പോയന്‍റുമാണുള്ളത്. നാളെ നടക്കുന്ന മൂന്നാം ടി20യില്‍ ഭേദപ്പട്ട പ്രകടനം പുറത്തെടുത്താലും തുടര്‍ച്ചയായി നേടിയ മൂന്ന് അര്‍ധസെഞ്ചുറികളുടെ മികവില്‍ സൂര്യ ഒന്നാം സ്ഥാനത്തേക്ക് ഉയരുമെന്നാമ് കരുതുന്നത്. 799 റേറ്റിംഗ് പോയന്‍റുള്ള പാക് നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്താണ്.

ടി20 ലോകകപ്പിലെ ഫേവറൈറ്റുകളെ പ്രവചിച്ച് മൊയീന്‍ അലി

ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ട20യില്‍ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സൂര്യ 22 പന്തില്‍ 61 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. ഇന്നലത്തെ അര്‍ധസെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും സൂര്യകുമാര്‍ സ്വന്തമാക്കിയിരുന്നു. 31 ഇന്നിംഗ്സിലാണ് സൂര്യകുമാര്‍ 1000 പിന്നിട്ടത്.

click me!