ടി20 ലോകകപ്പ്: അവസാന തീയതിയായിട്ടും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാതെ ഈ ടീമുകള്‍

By Gopala krishnan  |  First Published Sep 14, 2022, 11:24 PM IST

ഇവര്‍ക്ക് പുറമെ ഏഷ്യാ കപ്പില്‍ മികവ് കാട്ടിയ അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ, സ്കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, യുഎഇ ടീമുകളാണ് അവസാന തീയതിയായിട്ടും ടീമിനെ പ്രഖ്യാപിക്കാത്തത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് സമയം നീട്ടി ചോദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


മെല്‍ബണ്‍: അടുത്ത മാസം ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി വ്യാഴാഴ്ച(സെപ്റ്റംബര്‍ 15) ആണെങ്കിലും ഇതുവരെ ടീം പ്രഖ്യാപിക്കാതെ നിരവധി ടീമുകളുണ്ട്. ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ചയും ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളെ നേരത്തെയും പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളെ ഇന്ന് പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയും ഫൈനലിസ്റ്റുകളായ പാക്കിസ്ഥാനും കഴിഞ്ഞ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡുമാണ് ഇതുവരെ 15 അംഗ ടീമിനെ പ്രഖ്യാപിക്കാത്ത പ്രമുഖര്‍. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഇന്ത്യക്കും പുറമെ ദക്ഷിണാഫ്രിക്ക, നമീബിയ, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, നെതര്‍ലന്‍ഡ്സ് ടീമുകളാണ് ഇഥുവരെ ടീമുകളെ പ്രഖ്യാപിച്ചത്.

Latest Videos

അവര്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഏഷ്യാ കപ്പിലെ ഗതിയാകും, മുന്നറിയിപ്പുമായി പാക് താരം

ഇവര്‍ക്ക് പുറമെ ഏഷ്യാ കപ്പില്‍ മികവ് കാട്ടിയ അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ, സ്കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, യുഎഇ ടീമുകളാണ് അവസാന തീയതിയായിട്ടും ടീമിനെ പ്രഖ്യാപിക്കാത്തത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് സമയം നീട്ടി ചോദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക് സെലക്ടര്‍മാരും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ 15 അംഗ ടീമിനെ പ്രഖ്യാപിക്കാനായിട്ടില്ല. ഏഷ്യാ കപ്പിലെ അപ്രതീക്ഷിത തിരിച്ചടിയാണ് പാക് ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന.

ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണം, വിവാഹ കരാറിലെ വരന്‍റെ നിബന്ധന കണ്ട് അമ്പരന്ന് യുവതി

ഏഷ്യാ കപ്പ് ടീമിലെ പ്രധാന താരങ്ങലെ നിലനിര്‍ത്തിയേക്കുമെങ്കിലും മുന്‍ നായകന്‍ ഷൊയൈബ് മാലിക്കിനെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന സമ്മര്‍ദ്ദവും സെലക്ടര്‍മാര്‍ക്ക് മേലുണ്ട്. ഏഷ്യാ കപ്പില്‍ പാക് മധ്യനിര നിരാശപ്പെടുത്തിയ സാഹചര്യത്തിലാണിത്. അതുപോലെ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കയും ടീം പ്രഖ്യാപനം വൈകിക്കുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത മാസം 16ന് തുടങ്ങുന്ന ടി20 ലോകകപ്പില്‍ 23ന് ഇന്ത്യയുമായാണ് പാക്കിസ്ഥാന്‍റെ ആദ്യ മത്സരം.

click me!