ഉമ്രാനൊപ്പം ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് സെന്നും ഓസ്ട്രേലിയയിലേക്ക് പോകുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുല്‍ദീപ് സയ്യിച് മുഷ്താഖ് അലിയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ശ്രീനഗര്‍: ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നെറ്റ് ബൗളറായ ഉമ്രാന്‍ മാലിക്കിന്‍റെ ഓസ്ട്രേിലയയിലേക്കുള്ള യാത്ര വൈകും. വിസ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് ഉമ്രാന് ഉടന്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്. ഇതോടെ നാളെ തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ഉമ്രാന്‍ ജമ്മു കശ്മീരിനായി പന്തെറിയാനെത്തും.
നാളെ മേഘാലയക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ജമ്മു കശ്മീരിന്‍റെ ആദ്യ മത്സരത്തില്‍ പന്തെറിയാന്‍ ഉമ്രാനും ഉണ്ടാവുമെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ ബ്രിഡേഡിയര്‍ അനില്‍ ഗുപ്ത പറഞ്ഞു. എന്നാല്‍ നാളത്തെ മത്സരത്തില്‍ മാത്രമെ ഉമ്രാന് കളിക്കാനാവൂ എന്നാണ് സൂചന. അതിനുള്ളില്‍ വിസ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉമ്രാന്‍ ഇന്ത്യന്‍ ടീമിലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പോകും.
ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ; മൂന്നാം ഏകദിനം നാളെ; സാധ്യതാ ടീം
ഉമ്രാനൊപ്പം ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് സെന്നും ഓസ്ട്രേലിയയിലേക്ക് പോകുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുല്‍ദീപ് സയ്യിദ് മുഷ്താഖ് അലിയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ മാസം ആറിനായിരുന്നു നെറ്റ് ബൗളര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ഉമ്രാനും കുല്‍ദീപും മുഹമ്മദ് സിറാജും ഓസ്ട്രേലിയയിലേക്ക് പോകേണ്ടിയിരുന്നത്.
ടി20 ലോകകപ്പ്: ഓസ്ട്രേലിയയിലും 'തല്ലുകൊള്ളി'യായി ഹര്‍ഷല്‍, നിര്‍ത്തിപൊരിച്ച് ആരാധകര്‍
സിറാജ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുകയാണ്. ഇതിനുശേഷം 12ന് സിറാജ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുമെന്നാണ് കരുതുന്നത്. ആറിന് ഓസ്ട്രേലിയയിലേക്ക് പോയ ഇന്ത്യന്‍ ടീം പെര്‍ത്തിലാണ് ക്യാംപ് ചെയ്തിരിക്കുന്നത്. പത്ത് ദിവസത്തോളം ഇവിടെ തുടരുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് സന്നാഹ മത്സരങ്ങളില്‍ കളിച്ചശേഷം 16ന് ബ്രിസ്ബേനിലേക്ക് പോകും. 17ന് ബ്രിസ്ബേനില്‍ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇതിനുശേഷം ന്യൂസിലന്‍ഡുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും. 23ന് പാക്കിസ്ഥാനെതിരെ ആണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.