'ചീഫ് സെലക്ടറുടെ ചീപ്പ് സെലക്ഷന്‍', പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആമിര്‍

By Gopala krishnan  |  First Published Sep 16, 2022, 8:09 AM IST

മുഹമ്മദ് വസീമിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ടീമില്‍ തനിക്ക് തൃപ്തിയില്ലെന്ന് ആമിര്‍ പറഞ്ഞു.'ചീഫ് സെലക്ടറുടെ ചീപ്പ് സെലക്ഷന്‍' ടീം സെലക്ഷനെക്കുറിച്ച് ആമിറിന്‍റെ ട്വിറ്ററിലെ പ്രതികരണം. പാക് മാധ്യമപ്രവര്‍ത്തകന്‍ ചെയ്ത പരിതാപകരം, ചീഫ് സെലക്ടറുടെ ചീപ് സെലക്ഷനെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ട്വീറ്റും ആമിര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


കറാച്ചി: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് ആമിര്‍ രംഗത്ത്. ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയതിയായ ഇന്നലെയാണ് ലോകകപ്പിനുള്ള 15 അംഗ പാക് ടീമിനെ ചീഫഅ സെലക്ടര്‍ മുഹമ്മദ് വസീമിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

മുഹമ്മദ് വസീമിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ടീമില്‍ തനിക്ക് തൃപ്തിയില്ലെന്ന് ആമിര്‍ പറഞ്ഞു.'ചീഫ് സെലക്ടറുടെ ചീപ്പ് സെലക്ഷന്‍' ടീം സെലക്ഷനെക്കുറിച്ച് ആമിറിന്‍റെ ട്വിറ്ററിലെ പ്രതികരണം. പാക് മാധ്യമപ്രവര്‍ത്തകന്‍ ചെയ്ത പരിതാപകരം, ചീഫ് സെലക്ടറുടെ ചീപ് സെലക്ഷനെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ട്വീറ്റും ആമിര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Latest Videos

ഇങ്ങനെയൊന്നും പോയാല്‍ ശരിയാവില്ല! ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രകടനം ദയനീയം; അതൃപ്തി പ്രകടമാക്കി ബിസിസിഐ

chief slector ki cheap selection 😆

— Mohammad Amir (@iamamirofficial)

ഏഷ്യാ കപ്പിലെ ശരാശരി പ്രകടനങ്ങളെത്തുടര്‍ന്ന് മധ്യനിരയില്‍ ഖുഷ്ദില്‍ ഷായുടെയും ആസിഫ് അലിയുടെയും സ്ഥാനങ്ങള്‍ തുലാസിലായിരുന്നെങ്കിലും ഇരുവരും ലോകകപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഷാന്‍ മസൂദിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

ഏഷ്യാ കപ്പ് കളിച്ച ടീമില്‍ നിന്ന്  ഫഖര്‍ സമനെ പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കിയപ്പോള്‍ ബാബര്‍ അസം നയിക്കുന്ന 15 അംഗ ടീമില്‍ പേസര്‍ ഷഹീന്‍ അഫ്രീദി തിരിച്ചെത്തി. മഹമ്മദ് വസീം ജൂനിയറെ മധ്യനിര ശക്തിപ്പെടുത്താനായി ടീമില്‍ എടുത്തപ്പോള്‍ മുന്‍ നായകന്‍ ഷൊയൈബ് മാലിക്കിനെ പരിഗണിച്ചില്ല. പരിക്കിനെ തുടര്‍ന്ന് അഫ്രീദിക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ഫഖറിനെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തി.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി

click me!