പവര്‍പ്ലേയില്‍ രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവരെ പുറത്താക്കാന്‍ അഫ്രീദിക്കായിയിരുന്നു. പിന്നാലെ വിരാട് കോലിയും (Virat Kohli) അഫ്രീദിയുടെ ബൗളില്‍ പുറത്തായി.
ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരായ (Pakistan) മത്സരത്തില്‍ ഇന്ത്യ ബുദ്ധിമുട്ടിയത് ഷഹീന്‍ അഫ്രീദി (Shaheen Afridi) യുടെ പന്തുകളില്‍. പവര്‍പ്ലേയില്‍ രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവരെ പുറത്താക്കാന്‍ അഫ്രീദിക്കായിയിരുന്നു. പിന്നാലെ വിരാട് കോലിയും (Virat Kohli) അഫ്രീദിയുടെ ബൗളില്‍ പുറത്തായി. ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് അഫ്രീദി തന്നെയായിരുന്നു.
undefined
ഇപ്പോള്‍ അഫ്രീദിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ ബാറ്റിംഗ് കോച്ചും മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറുമായ മാത്യു ഹെയ്ഡന്‍. ''രോഹിത്, രാഹുല്‍ എന്നിവരുടെ വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ തന്നെ വീണതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. പുതിയ പന്തില്‍ രോഹിത്തിനെതിരെ ഇന്‍സ്വിംഗിങ് യോര്‍ക്കര്‍ എറിയാനുള്ള അഫ്രീദിയുടെ ആത്മവിശ്വാസം പ്രശംസനീയമാണ്. മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ അത്രയും പേസില്‍ പന്തെറിയാന്‍ അല്‍പം ബുദ്ധിമുട്ടാണ്.
ടി20 ലോകകപ്പ്: 'ഞാന്‍ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ തയ്യാറാണ്'; മാപ്പ് പറഞ്ഞ് ക്വിന്റണ്‍ ഡി കോക്ക്
എന്നാല്‍ അഫ്രീദിക്ക് അതിന് സാധിച്ചു. കഴിഞ്ഞ ആഴ്ച്ചയിലെ ഏറ്റവും മികച്ച് രണ്ട് പന്തുകളായിരുന്നു അത്. ശരിയാണ് ഐപിഎല്ലില്‍ 130 അല്ലെങ്കില്‍ അതിന് മുകളിലോ ഉള്ള പന്തുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടതാണ്. എന്നാല്‍ അഫ്രീദിയുടെ പന്തുകള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.'' ഹെയ്ഡന്‍ വ്യക്തമാക്കി.
ടി20 ലോകകപ്പ്: ഹാര്‍ദിക്ക് പാണ്ഡ്യയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത
ഇന്ത്യക്ക് പുറമെ തൊട്ടടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനേയും പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇനി അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരം. നേരിടാനുള്ള കുഞ്ഞന്മാരായതിനാല്‍ പാകിസ്ഥാന്‍ സെമി പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചതാണ്.