ലോകകപ്പിൽ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനിട്ടില്ല.ഏകദിന, ടി20 ലോകകപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ-പാക് പോരാട്ടമുണ്ട്.
കറാച്ചി: ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ പ്രവചിച്ച് മുൻ പാക് പേസർ ഷൊയൈബ് അക്തർ. ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും അക്തർ പ്രവചിച്ചിട്ടുണ്ട്.
ലോകകപ്പിൽ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനിട്ടില്ല.ഏകദിന, ടി20 ലോകകപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ-പാക് പോരാട്ടമുണ്ട്.
ഒക്ടോബർ 17 മുതൽ നവംബർ 14വരെയാണ് ടി20 ലോകകപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് കൊവിഡിനെത്തുടർന്നാണ് യുഎഇയിലേക്ക് മാറ്റിയത്. രാഷ്ട്രീയ കാരണങ്ങളാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വിച്ഛേദിച്ചശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്.
2019ലെ ഏകദിന ലോകകപ്പിൽ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയതാണ് പാക്കിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona