'ആ പന്ത് ഞാന്‍ കണ്ടതുപോലുമില്ല', സ്റ്റാര്‍ക്കിന്‍റെ അതിവേഗ പന്തിനെക്കുറിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ-വീഡിയോ

By Gopala krishnan  |  First Published Oct 17, 2022, 9:56 PM IST

അഞ്ച് പന്ത് നേരിട്ട ഹാര്‍ദ്ദിക് കെയ്ന്‍ റിച്ചാര്‍ഡ്സന്‍റെ അടുത്ത ഓവറില്‍ പുറത്താവുകയും ചെയ്തു. റിച്ചാര്‍ഡ്സന്‍റെ സ്ലോ ബോള്‍ തേര്‍ഡ് മാനിന് മുകളിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച ഹാര്‍ദ്ദിക്കിനെ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ടിം ഡേവിഡ് കൈയിലൊതുക്കി. പന്തെറിയാനെത്തിയപ്പോഴും ഹാര്‍ദ്ദിക്കിന് പതിവ് ഫോമിലേക്ക് ഉയരാനായില്ല. മൂന്നോവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് 29 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ബ്രിസ്ബേന്‍: ടി20 ലോകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുമ്പുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗില്‍ തിളങ്ങിയത് കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും ബൗളിംഗില്‍ മുഹമ്മദ് ഷമിയുമായിരുന്നു. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ടീമില്‍ നിര്‍ണായക റോളുള്ള ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ബാറ്റുകൊണ്ട് ഒന്നും ചെയ്യാനായില്ല.

വിരാട് കോലി പുറത്തായശേഷം ക്രീസിലത്തിയ ഹാര്‍ദ്ദിക്കിനെ വരവേറ്റത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അതിവേഗമായിരുന്നു. ലെഗ് സൈഡില്‍ കരുത്തനായ ഹാര്‍ദ്ദിക്കിനെതിരെ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാനാണ് സ്റ്റാര്‍ക്ക് ശ്രമിച്ചത്. ഇതിലൊകു പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഹാര്‍ദ്ദിക്കിന് ഒന്നും ചെയ്യാനായില്ല. വിക്കറ്റ് വീണില്ലെങ്കിലും ആ പന്തിന്‍റെ വേഗം ഹാര്‍ദ്ദിക്കിനെയും അമ്പരപ്പിച്ചു. ആ പന്ത് പോയശേഷം സഹ ബാറ്ററായ ഹാര്‍ദ്ദിക് പറഞ്ഞ കമന്‍റ് സ്റ്റംപ് മൈക്ക് പിടിച്ചെുത്തിരുന്നു. പന്ത് എപ്പോഴാ വന്നത്, എങ്ങനെ ബീറ്റ് ആയി, എന്നൊന്നും എനിക്ക് മനസിലായതുപോലുമില്ലെന്നായിരുന്നു ഹാര്‍ദ്ദിക് സൂര്യകുമാറിനോട് പറഞ്ഞത്.

Latest Videos

ദാദക്കായി ദീദി, ഗാംഗുലിയെ ഐസിസി പ്രസിഡന്‍റാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മമത; തിരിച്ചടിച്ച് ബിജെപി

അഞ്ച് പന്ത് നേരിട്ട ഹാര്‍ദ്ദിക് കെയ്ന്‍ റിച്ചാര്‍ഡ്സന്‍റെ അടുത്ത ഓവറില്‍ പുറത്താവുകയും ചെയ്തു. റിച്ചാര്‍ഡ്സന്‍റെ സ്ലോ ബോള്‍ തേര്‍ഡ് മാനിന് മുകളിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച ഹാര്‍ദ്ദിക്കിനെ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ടിം ഡേവിഡ് കൈയിലൊതുക്കി. പന്തെറിയാനെത്തിയപ്പോഴും ഹാര്‍ദ്ദിക്കിന് പതിവ് ഫോമിലേക്ക് ഉയരാനായില്ല. മൂന്നോവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് 29 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

pic.twitter.com/KC1jM18M0f

— Guess Karo (@KuchNahiUkhada)

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ എല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ ഓസീസ് 20 ഓവറില്‍ 180ന് ഓള്‍ ഔട്ടായി. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് അടക്കം നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ ബൗളിംഗാണ് ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.

click me!