ടി20 ലോകകപ്പ് സന്നാഹം: ബാബറും റിസ്‌വാനും ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട്

By Gopala krishnan  |  First Published Oct 17, 2022, 5:03 PM IST

ബാബറിന്‍റെയും റിസ്‌വാന്‍റെയും അഭാവത്തില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഷാന്‍ മസൂദും(22 പന്തില്‍ 39),ഹൈദര്‍ അലിയും(16 പന്തില്‍ 18) പാക്കിസ്ഥാന് അഞ്ചോവറില്‍ 49 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി


ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ160 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത മഴമൂലം 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ബാറ്റിംഗിന് ഇറങ്ങാതിരുന്നപ്പോള്‍ ഷാന്‍ മസൂദിന്‍റെയും മുഹമ്മദ് വാസിം ജൂനിയറിന്‍റെയു ഇഫ്തിഖര്‍ അഹമ്മദിന്‍റെയും ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന്‍ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്.

മറുപടി ബാറ്റിംഗില്‍ ബെന്‍ സ്റ്റോക്സും ഹാരി ബ്രൂക്കും സാം കറനും ലിയാം ലിവിംഗ്‌സ്റ്റണും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി. സ്കോര്‍ പാക്കിസ്ഥാന്‍ 19 ഓവറില്‍ 159-8, ഇഗലണ്ട് 14.4 ഓവറില്‍ 163-4.

Latest Videos

വെസ്റ്റ് ഇന്‍ഡീസിനും പണി കിട്ടി; മുന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ച് സ്കോട്‌ലന്‍ഡ്

ബാബറിന്‍റെയും റിസ്‌വാന്‍റെയും അഭാവത്തില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഷാന്‍ മസൂദും(22 പന്തില്‍ 39),ഹൈദര്‍ അലിയും(16 പന്തില്‍ 18) പാക്കിസ്ഥാന് അഞ്ചോവറില്‍ 49 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി എന്നാല്‍ ഇരുവരും പുറത്താതിന് ശേഷം പാക്കിസ്ഥാനെ നയിച്ച ഷദാബ് ഖാനെ(14) ഡേവിഡ് വില്ലി പുറത്താക്കുകയും, ഇഫ്തീഖര്‍ അഹമ്മദ്(18 പന്തില്‍ 22) റണ്ണൗട്ടാകുകയും ചെയ്തതോടെ പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരക്ക് താളം തെറ്റി. കുഷ്ദില്‍ ഷാ(0) ഗോള്‍ഡന്‍ ഡക്കായി. വാലറ്റത്ത് മുഹമ്മദ് വസീം ജൂനിയര്‍(16 പന്തില്‍ 26) നടത്തിയ പോരാട്ടമാണ് അവരെ 150 കടത്തിയത്.

ഇതൊരു സൂചന മാത്രം! ഷമിക്ക് 4 റണ്ണിന് മൂന്ന് വിക്കറ്റ്; ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടിനെയും(1), അലക്സ് ഹെയ്ല്‍സിനെയും(9) തുടക്കത്തിലെ നഷ്ടമായെങ്കിലും ബെന്‍ സ്റ്റോക്സ്(18 പന്തില്‍ 36), ലിയാം ലിവിംഗ്സ്റ്റണ്‍(16 പന്തില്‍ 28), ഹാരി ബ്രൂക്ക്(24 പന്തില്‍ 45*),സാം കറന്‍(14 പന്തില്‍ 33*) എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് വസീം ജൂനിയര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ പരിക്കുമാറി തിരിച്ചെത്തി. ഷാദിഹ് അഫ്രീദി രണ്ടോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

click me!