ഒക്ടോബര്‍ 24ന് യോഗ്യതാ മത്സരം ജയിച്ച് എത്തുന്ന ടീമുമമായാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍ മാറ്റുരക്കുക. ദക്ഷിണാഫ്രിക്കക്കായി 30 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 33കാരനായ പ്രിട്ടോറിയസ് 19.88 ശരാശരിയില്‍ 35 വിക്കറ്റ് എടുത്തിട്ടുണ്ട്.
ലഖ്നൗ: ടി20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയായി ഓള്‍ റൗണ്ടര്‍ ഡ്വയിന്‍ പ്രിട്ടോറിയസിന്‍റെ പരിക്ക്. ഇടതു തള്ളവിരലിന് പരിക്കേറ്റ പ്രിട്ടോറിയസിന് ടി20 ലോകകപ്പ് നഷ്ടമാവും. ഇന്ന് തുടങ്ങിയ ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലും പ്രിട്ടോറിയസ് ഉണ്ടായിരുന്നു. പ്രിട്ടോറിയസിന്‍റെ തള്ളവിരലിന് പൊട്ടലുണ്ടെന്ന് സ്കാനിംഗില്‍ സ്ഥിരീകരിച്ചിരുന്നു.
ഒക്ടോബര്‍ 24ന് യോഗ്യതാ മത്സരം ജയിച്ച് എത്തുന്ന ടീമുമായാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍ മാറ്റുരക്കുക. ഒക്ടോബര്‍ 30നാണ് ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ഇതിന് മുമ്പ് ബംഗ്ലാദേശിനെയും നവംബര്‍ മൂന്നിന് പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്ക നേരിടും. നവംബര്‍ ആറിന് യോഗ്യതാ ഗ്രൂപ്പ് കളിച്ചെത്തുന്ന ടീമുമായാണ് സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയുടെ അവസാന മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; സഞ്ജു ടീമില്‍, യുവതാരം അരങ്ങേറ്റത്തിന്
ദക്ഷിണാഫ്രിക്കക്കായി 30 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 33കാരനായ പ്രിട്ടോറിയസ് 19.88 ശരാശരിയില്‍ 35 വിക്കറ്റ് എടുത്തിട്ടുണ്ട്.
30 മത്സരങ്ങളില്‍ 164.15 സ്ട്രൈക്ക് റേറ്റില്‍ 261 റണ്‍സും പ്രിട്ടോറിയസ് നേടിയിട്ടുണ്ട്. പ്രിട്ടോറിയസിന്‍റെ പകരക്കാരനെ ദക്ഷിണാഫ്രിക്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാന്‍ന്‍ഡ് ബൈ ലിസ്റ്റിലുള്ള ബോണ്‍ ഫോര്‍ട്യുന്‍, മാര്‍ക്കോ ജാന്‍സണ്‍, ആന്‍ഡിലെ ഫെലുക്‌വായോ എന്നിവരില്‍ ആരെങ്കിലും പ്രിട്ടോറിയസിന്‍റെ പകരക്കാരനായി ലോകകപ്പ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം:
Temba Bavuma (c), Quinton de Kock, Heinrich Klaasen, Reeza Hendricks, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Wayne Parnell, Kagiso Rabada, Rillee Rossouw, Tabraiz Shamsi, Tristan Stubbs.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: Bjorn Fortuin, Marco Jansen, Andile Phehlukwayo.