ചാഹറിന്‍റെ കാര്യം സംശയത്തില്‍, ലോകകപ്പിനായി ഒരു പേസര്‍ കൂടി ഓസ്ട്രേലിയയിലേക്ക്

By Gopala krishnan  |  First Published Oct 12, 2022, 11:31 AM IST

ലോകകപ്പ് ടീമില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് പുറത്തായ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി സ്റ്റാന്‍ഡ് ബൈ താരമായിരുന്ന മുഹമ്മദ് ഷമിയെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷമി കഴിഞ്ഞ ദിവസം ഫിറ്റ്നെസ് ടെസ്റ്റ് പാസായിരുന്നു. ഷമി 15 അംഗ ടീമിലെത്തുമ്പോള്‍ മുഹമ്മദ് സിറാജ് ഷമിയുടെ പകരക്കാരനായി സ്റ്റാന്‍ഡ് ബൈ പേസറായി ഓസ്ട്രേലിയയിലേക്ക് പോകും.


ബെംഗലൂരു: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ദീപക് ചാഹര്‍ ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന കാര്യത്തില്‍ അനിശ്ചിതത്വം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ചാഹര്‍ പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു. തുടര്‍ന്ന് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടിയ ചാഹര്‍ ഇപ്പോഴും ഫിറ്റ്നെസ് ടെസ്റ്റ് പാസായിട്ടില്ല. 15ന് മുമ്പ് ചാഹറിന് ഫിറ്റ്നെസ് തെളിയിക്കാനാവില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ചാഹറിന് പകരം ലോകകപ്പിലെ ടീമിലെ സ്റ്റാന്‍ഡ് ബൈ പേസറായി  ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ഓസ്ട്രേലിയയിലേക്ക് അയക്കും.

ലോകകപ്പ് ടീമില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് പുറത്തായ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി സ്റ്റാന്‍ഡ് ബൈ താരമായിരുന്ന മുഹമ്മദ് ഷമിയെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷമി കഴിഞ്ഞ ദിവസം ഫിറ്റ്നെസ് ടെസ്റ്റ് പാസായിരുന്നു. ഷമി 15 അംഗ ടീമിലെത്തുമ്പോള്‍ മുഹമ്മദ് സിറാജ് ഷമിയുടെ പകരക്കാരനായി സ്റ്റാന്‍ഡ് ബൈ പേസറായി ഓസ്ട്രേലിയയിലേക്ക് പോകും. ഇവര്‍ക്കൊപ്പമാകും രണ്ടാമത്തെ സ്റ്റാന്‍ഡ് ബൈ പേസറായി ഷര്‍ദ്ദുലും ഓസ്ട്രേലിയയിലേക്ക് പോകുക.

Latest Videos

undefined

'ബിജെപിയിൽ ചേർന്നില്ല, ഗാംഗുലിയെ പുറത്താക്കി'; സൗരവ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയെന്ന് തൃണമൂൽ

മുഹമ്മദ് ഷമിക്കൊപ്പം സ്റ്റാന്‍ഡ് ബൈ താരങ്ങളായ രവി ബിഷ്ണോയ്, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ നാളെ ബ്രിസ്ബേനിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെര്‍ത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം സന്നാഹ മത്സരം കളിച്ചശേഷം 17ന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തിനായി 14ന് ഇന്ത്യന്‍ ടീം ബ്രിസ്ബേനിലെത്തും. ഇവര്‍ക്കും ഷമിയും സംഘവും ചേരും. കൊവിഡ് മുക്തനായി തിരിച്ചെത്തിയ ഷമിക്ക് മത്സരപരിചയമില്ലെന്നത് വെല്ലുവിളിയാമെങ്കിലും ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ സന്നാഹ മത്സരങ്ങളിലൂടെ ഇത് മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടി20 ലോകകപ്പ്: ബുമ്രയുടെ പകരക്കാരനാവാന്‍ മത്സരം മുറുകുന്നു, ഷമി ഫിറ്റ്നെസ് ടെസ്റ്റ് പാസായി

അതേസമയം, നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട പേസര്‍ ഉമ്രാന്‍ മാലിക്കിന്‍റെ വിസാ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്കൊപ്പം ഉമ്രാന് ഓസ്ട്രേലിയയിലേക്ക് പോകാനായേക്കില്ല. ഉമ്രാനൊപ്പം കുല്‍ദീപ് സെന്‍, ചേതന്‍ സക്കറിയ എന്നിവരെയും നെറ്റ് ബൗളര്‍മാരായി തെരഞ്ഞെടുത്തിരുന്നു.

click me!