ദക്ഷിണാഫ്രിക്കക്കെതിരെ മാര്‍ട്ടിന്‍ ഗപ്ടിലും(23 പന്തില്‍ 26), ഗ്ലെന്‍ ഫിലിപ്സും(18 പന്തില്‍ 20),മൈക്കല്‍ ബ്രേസ്‌വെല്ലും(11) ഒഴികെ മറ്റാരും കിവീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(12 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക് ചാപ്‌മാന്‍(4) കാര്യമായി സംഭാവനയില്ലാതെ മടങ്ങി.
ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ പോരാട്ടങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും വമ്പന്‍ ജയം. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡിനെ 98 റണ്‍സിന് എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. മറ്റൊരു പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശിന്‍റെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 98റണ്‍സിലൊതുങ്ങി.
ദക്ഷിണാഫ്രിക്കക്കെതിരെ മാര്‍ട്ടിന്‍ ഗപ്ടിലും(23 പന്തില്‍ 26), ഗ്ലെന്‍ ഫിലിപ്സും(18 പന്തില്‍ 20),മൈക്കല്‍ ബ്രേസ്‌വെല്ലും(11) ഒഴികെ മറ്റാരും കിവീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(12 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക് ചാപ്‌മാന്‍(4) കാര്യമായി സംഭാവനയില്ലാതെ മടങ്ങി. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടബ്രൈസ് ഷംസി മൂന്നോവറില്‍ ആറ് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ റിലീ റോസോയും(32 പന്തില്‍ 54*) റീസാ ഹെന്‍ഡ്രിക്കസും(24 പന്തില്‍ 27) ഏയ്ഡന്‍ മാര്‍ക്രവും(12 പന്തില്‍ 16) തകര്‍ത്തടിച്ചതോടെ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.
മറ്റൊരു സന്നാഹ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ 62 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനും 17 പന്തില്‍ 41 റണ്‍സടിച്ച മുഹമ്മദ് നബിയുമണ് അഫ്ഗാനുവേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ 16 റണ്‍സെടുത്ത മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോററായത്. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖി മൂന്നോവറില്‍ ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ടി20 ലോകകപ്പ് സന്നാഹം: ബാബറും റിസ്‌വാനും ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട്