ടി20 ലോകകപ്പ്: ഒടുവില്‍ വിന്‍ഡീസ് വിജയവഴിയില്‍, സിംബാബ്‌വെയെ വീഴ്ത്തിയത് 31 റണ്‍സിന്

By Gopala krishnan  |  First Published Oct 19, 2022, 5:29 PM IST

വാലറ്റത്ത് ലൂക്ക് ജോങ്‌വെയും(22 പന്തില്‍ 29) റിയാന്‍ ബേളും(17) നടത്തിയ പോരാട്ടം സിംബാബ്‌വെക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ബേളിനെ ഹോള്‍ഡറും ജോങ്‌വെയെ അല്‍സാരി ജോസഫും മടക്കിയതോടെ സിംബാബ്‌വെയുടെ പതനം പൂര്‍ണമായി.


ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്കുശേഷം വിജയവഴിയില്‍ തിരിച്ചെത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയെ 31 റണ്‍സിന് വീഴ്ത്തി വിന്‍ഡീസ് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ സിംബാബ്‌വെ 18.2 ഓവറില്‍ 122 റണ്‍സിന് പുറത്താക്കി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 153-7, 18.2 ഓവറില്‍ 122ന് ഓള്‍ ഔട്ട്.

വിന്‍ഡീസ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിംബാബ്‌വെക്ക് ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് അടിതെറ്റിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വെസ്‌ലി മദെവെരെയും(27), ക്യാപ്റ്റന്‍ റെഗിസ് ചകാബ്‌വയും(13) 29 റണ്‍സടിച്ചു. എന്നാല്‍ വെസ്‌ലിയെ ജേസണ്‍ ഹോള്‍ഡറും ചകാബ്‌വയെ അല്‍സാരി ജോസഫും പുറത്താക്കിയതോടെ സിംബാബ്‌വെയുടെ നടുവൊടിഞ്ഞു. ടോണി മുന്യോംഗ(2), സീന്‍ വില്യംസ്(1), സിക്കന്ദര്‍ റാസ(14), മിള്‍ട്ടണ്‍ ഷുംബ(2) എന്നിവര്‍ പൊരുതാതെ മടങ്ങിയപ്പോള്‍ 79-6ലേക്ക് സിംബാബ്‌വെ തകര്‍ന്നടിഞ്ഞു.

Latest Videos

undefined

ഐസിസി ടി20 റാങ്കിംഗ്: ഇന്ത്യാ-പാക് പോരാട്ടത്തിന് മുമ്പ് രണ്ടാം സ്ഥാനം സുരക്ഷിതമാക്കി സൂര്യകുമാര്‍ യാദവ്

വാലറ്റത്ത് ലൂക്ക് ജോങ്‌വെയും(22 പന്തില്‍ 29) റിയാന്‍ ബേളും(17) നടത്തിയ പോരാട്ടം സിംബാബ്‌വെക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ബേളിനെ ഹോള്‍ഡറും ജോങ്‌വെയെ അല്‍സാരി ജോസഫും മടക്കിയതോടെ സിംബാബ്‌വെയുടെ പതനം പൂര്‍ണമായി. വിന്‍ഡീസിനുവേണ്ടി അല്‍സാരി ജോസഫ് നാലോവറില്‍ 16 റണ്‍സിന് നാലും ജേസണ്‍ ഹോള്‍ഡല്‍ 3.2 ഓവറില്‍ 12 റണ്‍സിന് മൂന്നും വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ജോണ്‍സണ്‍ ചാള്‍സിന്‍റെ(36 പന്തില്‍ 45), റൊവ്‌മാന്‍ പവല്‍(21 പന്തില്‍ 28), അക്കീല്‍ ഹൊസൈന്‍(18 പന്തില്‍ 23) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 97-5ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും റൊവ്‌മാന്‍ പവലും അക്കീല്‍ ഹൊസൈനും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് വിന്‍ഡീസിനെ 150 കടത്തിയത്. സിംബാബ്‌വെക്കായി ഹസന്‍ റാസ നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുസര്‍ബനാനി രണ്ട് വിക്കറ്റെടുത്തു.

ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കി കാലവസ്ഥാ റിപ്പോര്‍ട്ട്

click me!