അയാള്‍ ലോകത്തിലെ ഏറ്റവും മികച്ചവന്‍; സൂര്യകുമാറിനെക്കുറിച്ച് ഇംഗ്ലണ്ട് താരം

By Gopala krishnan  |  First Published Nov 8, 2022, 2:36 PM IST

അസാമാന്യ കളിക്കാരനാണ് സൂര്യകുമാര്‍. എനിക്ക് തോന്നുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരന്‍. ടി20 ക്രിക്കറ്റിനെ അയാള്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. എവിടെ പന്തെറിയണമെന്നറിയാതെ കുഴങ്ങുന്ന ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്ത് അയാളുണ്ട്. അയാള്‍ക്കെതിരെ പന്തെറിയുക എളുപ്പമല്ല, അതുപോലെ അയാളുടെ ബലഹീനത കണ്ടെത്തുക എന്നതും-മൊയീന്‍ പറ‍ഞ്ഞു.


അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം. ഇതിനിടെ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടറായ മൊയീന്‍ അലി. സൂര്യകുമാര്‍ യാദവ് ടി20 ക്രിക്കറ്റില ഏറ്റവും മികച്ച ബാറ്ററാണെന്ന് അലി പറഞ്ഞു.

അസാമാന്യ കളിക്കാരനാണ് സൂര്യകുമാര്‍. എനിക്ക് തോന്നുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരന്‍. ടി20 ക്രിക്കറ്റിനെ അയാള്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. എവിടെ പന്തെറിയണമെന്നറിയാതെ കുഴങ്ങുന്ന ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്ത് അയാളുണ്ട്. അയാള്‍ക്കെതിരെ പന്തെറിയുക എളുപ്പമല്ല, അതുപോലെ സൂര്യകുമാര്‍ യാദവിന്‍റെ ബലഹീനത കണ്ടെത്തുക എന്നതും-മൊയീന്‍ പറ‍ഞ്ഞു.

Latest Videos

undefined

ടി20 ലോകകപ്പ്: 'അവന് കളി അറിയാം, റിസ്‌വാന് കണ്ടു പഠിക്കട്ടെ'; സൂര്യകുമാറിനെക്കുറിച്ച് അഫ്രീദി

ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് കരിയറിലെ ആദ്യ സെഞ്ചുറി നേടിയിരുന്നു. ആ മത്സരത്തില്‍ സൂര്യയെ പുറത്താക്കിയത് താനാണെങ്കിലും അതിന് മുമ്പ് സൂര്യ തന്നെ കൊന്നു കൊലവിളിച്ചിരുന്നു. ആ മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ വലിയ വിജയലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും സൂര്യയുടെ ഒറ്റയാള്‍ പോരാട്ടം അവരം ലക്ഷ്യത്തിന് അടുത്തെത്തിച്ചു.

അയാള്‍ ക്ഷീണിച്ചപ്പോള്‍ മാത്രമാണ് എന്‍റെ പന്തില്‍ പുറത്തായത്. അങ്ങനെയാണ് എനിക്ക് സൂര്യയുടെ വിക്കറ്റ് കിട്ടിയത്. അയാള്‍ അന്ന് കളിച്ച ചില ഷോട്ടുകള്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ചതായിരുന്നു. വ്യാഴാഴ്ച നടക്കുന്ന സെമി പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങളുള്ള ഇന്ത്യക്ക് തന്നെയാണ് മന്‍തൂക്കമെന്നും മൊയീന്‍ അലി പറഞ്ഞു.

അവര്‍ വിശ്രമിക്കട്ടെ; പേസര്‍മാര്‍ക്കായി ബിസിനസ് ക്ലാസ് ടിക്കറ്റ് ഒഴിഞ്ഞുകൊടുത്ത് ദ്രാവിഡും രോഹിത്തും കോലിയും

നാളെ നടക്കുന്ന ആദ്യ സെമിയില്‍ പാക്കിസ്ഥാ്‍ ന്യൂസിലന്‍ഡിനെ നേരിടും. സിഡ്നിയിലാണ് ഈ മത്സരം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുക.

click me!