ടി20 ലോകകപ്പ്: ശ്രീലങ്കക്ക് വമ്പന്‍ ജയം; യുഎഇയെ തകര്‍ത്ത് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തി

By Gopala krishnan  |  First Published Oct 18, 2022, 5:14 PM IST

ആദ്യ മത്സരത്തില്‍ നമീബിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കക്ക് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്താന്‍ യുഎഇക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ബാറ്റിംഗില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരുടെ നിലവാരത്തിലേക്ക് ഉയരാന്‍ ലങ്കക്കായില്ല. ദുര്‍ബലരായ എതിരാളികളായിരുന്നിട്ടും ലങ്കക്ക് 20 ഓവറില്‍ 152 റണ്‍സെ നേടാനായുള്ളു.


ഗീലോങ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ യുഎഇയെ 79 റണ്‍സിന് തകര്‍ത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ യുഎഇ 73 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന വിക്കറ്റില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജുനൈദ് സിദ്ദിഖ് സഹൂര്‍ ഖാന്‍ സഖ്യമാണ് യഎഇയുടെ തോല്‍വിഭാരം കുറച്ചത്. ജയത്തോടെ സൂപ്പര്‍ 12 യോഗ്യത നേടാമെന്ന പ്രതീക്ഷ ശ്രീലങ്ക നിലനിര്‍ത്തി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 152-8, യുഎഇ 17.1 ഓവറില്‍ 73-1.

ആദ്യ മത്സരത്തില്‍ നമീബിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കക്ക് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്താന്‍ യുഎഇക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ബാറ്റിംഗില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരുടെ നിലവാരത്തിലേക്ക് ഉയരാന്‍ ലങ്കക്കായില്ല. ദുര്‍ബലരായ എതിരാളികളായിരുന്നിട്ടും ലങ്കക്ക് 20 ഓവറില്‍ 152 റണ്‍സെ നേടാനായുള്ളു.

Latest Videos

undefined

കാര്‍ത്തിക് മെയ്യപ്പന് ഹാട്രിക്, നിസങ്കയ്ക്ക് ഫിഫ്റ്റി; ലങ്കയ്‌ക്കെതിരെ യുഎഇയ്ക്ക് 153 റണ്‍സ് വിജയലക്ഷ്യം

എന്നാല്‍ ബാറ്റിംഗിലെ പോരായ്മ ബൗളിംഗില്‍ പരിഹരിച്ചാണ് ലങ്ക വമ്പന്‍ ജയത്തിലെത്തിയത്. 14 റണ്‍സെടുത്ത ഓപ്പണര്‍ ചിരാഗ് സൂരിയും 19 റണ്‍സെടുത്ത അയാന്‍ അഫ്സല്‍ ഖാനും 18 റണ്‍സെടുത്ത ജുനൈദ് സിദ്ദിഖിയും മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നുള്ളു.30-5ലേക്കും 56-9ലേക്കും വീണ യുഎഇയെ അവസാന വിക്കറ്റില്‍ 17 റണ്‍സടിച്ച ജൂനൈദ്-സഹൂര്‍ സഖ്യമാണ് 73ല്‍ എത്തിച്ചത്. യുഎഇയുടെ മലയാളി നായകന്‍ റിസ്‌വാന്‍(1) ബാറ്റിംഗില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

ലങ്കക്കായി ദുഷ്മന്ത ചമീര 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വാനിന്ദു ഹസരങ്ക നാലോവറില്‍ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ 15 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തത്. ഹാട്രിക് വീരന്‍ കാര്‍ത്തിക് മെയ്യപ്പന് മുന്നില്‍ ഒരുവേള അടിയറവുപറഞ്ഞെങ്കിലും പാതും നിസങ്കയുടെ(60 പന്തില്‍ 74) ഫിഫ്റ്റിയിലാണ് ലങ്കയുടെ റണ്‍നേട്ടം.

തീരുമാനം ഔദ്യോഗികം; റോജർ ബിന്നി ബിസിസിഐ പ്രസിഡന്‍റ്

ലങ്കന്‍ ഇന്നിംഗ്സിലെ 14-ാം ഓവറിലാണ് കാര്‍ത്തിക് മെയ്യപ്പന്‍ ഹാട്രിക്ക് തികച്ച് ലങ്കയെ പതനത്തിലേക്ക് തള്ളിവിട്ടത്. നാലാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഭാനുക രജപക്‌സെ(8 പന്തില്‍ 5) ബാസിലിന്‍റെ ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക വിക്കറ്റിന് പിന്നില്‍ അരവിന്ദിന്‍റെ കൈകളിലെത്തി. ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ദാസുന്‍ ശനകയെ(1 പന്തില്‍ 0) ബൗള്‍ഡാക്കി മെയ്യപ്പന്‍ ഹാട്രിക് തികച്ചു.

 

click me!